Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയാ ​ശരീഫ്​...റയൽ...

യാ ​ശരീഫ്​...റയൽ മഡ്രിഡിനെ അട്ടിമറിച്ച്​ മാൾഡോവൻ സർപ്രൈസ്​; ഗോളിൽ ആറാടി ലിവർപൂൾ

text_fields
bookmark_border
Sheriff win Real Madrid
cancel

മ​ഡ്രിഡ്​: ചാമ്പ്യൻസ്​ ലീഗിലെ ഏറ്റവും വലിയ അട്ടിമറികളിലെന്നിനാണ്​ ചൊവ്വാഴ്ച ഫുട്​ബാൾ ലോകം സാക്ഷ്യം വഹിച്ചത്​. ആദ്യ മത്സരത്തിൽ ശാക്​തറിനെ തോൽപിച്ച കന്നിക്കാരായ ശരീഫ്​ ശക്​തരായ റയൽ മഡ്രിഡിനെ അട്ടിമറിച്ച്​ അത്ഭുതങ്ങൾ തുടരുന്നു. ഒന്നിനെതിരെ രണ്ടുഗോളുകൾക്ക്​ എതിരാളികളുടെ തട്ടകത്തിലായിരുന്നു മാൾഡോവൻ ക്ലബിന്‍റെ സർപ്രൈസ്​ വിജയം.

25ാം മിനിറ്റിലായിരുന്നു റയലിനെ ഞെട്ടിച്ച് കൊണ്ട് ശരീഫ്​ ആദ്യം വലകുലുക്കിയത്​. ക്രിസ്റ്റ്യാനോയുടെ ഒരു ക്രോസിൽ നിന്ന് ജാസുർബേക്​ യാക്ഷിബേവാണ്​ ഹെഡറിലൂടെ റയൽ ഗോൾവല ഭേദിച്ചത്​. 65ാം മിനിറ്റിലായിരുന്നു റയലിന്‍റെ സമനില ഗോൾ. പെനാൽറ്റിയിലൂടെ കരീം ബെൻസേമ സ്​പാനിഷ്​ ടീമിനെ ഒപ്പമെത്തിച്ചു.

മത്സരത്തിന്‍റെ അവസാന മിനിറ്റിലായിരുന്നു ശരീഫി​ന്‍റെ വിജയഗോൾ. ബോക്സിന് പുറത്ത് നിന്ന് റോക്കറ്റ് ഷോട്ടിലൂടെ സെബാസ്റ്റ്യൻ തില്ലാണ്​ വിജയ ഗോൾ നേടിയത്​. ആറുപോയിൻറുമായി ശരീഫ്​ ഗ്രൂപ്​ ഡിയിൽ ഒന്നാമതെത്തി. മൂന്ന്​ പോയിന്‍റുള്ള റയൽ രണ്ടാമതാണ്​. ഒരുപോയിന്‍റുമായി ഇന്‍റർ മിലാൻ മൂന്നാമതുണ്ട്​.

സലാഹിനും ഫിർമിനോക്കും ഇരട്ടഗോൾ

ചാമ്പ്യൻസ്​ ലീഗിലെ മറ്റൊരു മത്സരത്തിൽ മുഹമ്മദ്​ സലാഹിന്‍റെയും (18, 60) റോബർ​ട്ട്​ ഫിർമിനോയുടെയും (77, 81) ഇരട്ട ഗോൾ മികവിൽ ലിവർപൂൾ വമ്പൻ ജയം ആ​േഘാഷിച്ചു. 5-1നാണ് ലിവർപൂൾ പോർചുഗീസ്​ ക്ലബായ എഫ്​.സി പോർ​ട്ടോയെ തോൽപിച്ചത്​. സാദിയോ മാനെയാണ്​ റെഡ്​സിന്‍റെ മറ്റൊരു സ്​കോറർ. 74ാം മിനിറ്റിൽ മെഹ്​ദി തരേമി പോർ​ട്ടോയുടെ ആശ്വാസ ഗോൾ ​നേടി.


ബി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അത്​ലറ്റി​കോ മഡ്രിഡ് ഇറ്റലിക്കാരായ​ എ.സി മിലാനെ 2-1ന്​ തോൽപിച്ചു. സൂപ്പർതാരങ്ങളായ അ​േന്‍റായിൻ ഗ്രീസ്​മാനും ലൂയി സുവാരസുമാണ്​ സ്​പാനിഷ്​ ജേതാക്കൾക്കായി ഗോൾ നേടിയത്​. 10 പേരുമായാണ്​ മിലാൻ മത്സരം പൂർത്തിയാക്കിയത്​.

രണ്ട്​ കളികളിൽ നിന്ന്​ രണ്ട്​ ജയമടക്കം ആറ്​ പോയിന്‍റുമായി ലിവർപൂൾ ഗ്രൂപ്പിൽ ഒന്നാമതെത്തി. നാല്​ പോയിന്‍റുമായി അത്​ലറ്റിക്കോയാണ്​ രണ്ടാമത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverpoolreal madridchampions leagueSheriff FC
News Summary - Sheriff FC stun Real Madrid in one of Champions League's biggest ever upsets big win for liverpool
Next Story