ഫുട്ബാൾ ഇതിഹാസം ബെക്കാമിന് മന്നത്തിൽ വിരുന്നൊരുക്കി ബാദുഷ
text_fieldsഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാമിന് വിരുന്നൊരുക്കി ബോളിവുഡിന്‍റെ ബാദുഷ ഷാറൂഖ് ഖാൻ. മുംബൈയിലെ ഷാറൂഖിന്‍റെ മന്നത്ത് വീട്ടിലായിരുന്നു വിരുന്ന്.
യുനിസെഫ് ഗുഡ്‌വിൽ അംബസാഡറെന്ന നിലക്കാണ് ബെക്കാം ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. മുംബൈയിലെ വാംഖഡെയിൽ ഇന്ത്യ-ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനൽ മത്സരം കണാനും താരം വന്നിരുന്നു.
ക്രിക്കറ്റിലൂടെ സ്ത്രീകളെയും കുട്ടികളെയും ശക്തീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ പദ്ധതിയിൽ യുനിസെഫും പങ്കാളിയാണ്.
ബെക്കാം വാഹനത്തിൽ മന്നത്ത് വീട്ടിലേക്ക് വരുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബെക്കാമിന്‍റെ ജീവനക്കാരൻ കാറിന്‍റെ മുൻസീറ്റിലിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സൂപ്പർതാരം കാറിന്‍റെ പിൻസീറ്റിലാണ്. സെമി മത്സരത്തിനിടെ നിരവധി ബോളിവുഡ് താരങ്ങളുമായി അദ്ദേഹം സൗഹൃദം പങ്കിട്ടിരുന്നു. ബുധനാഴ്ച നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും ഒരുക്കിയ വിരുന്നിലും ബെക്കാം പങ്കെടുത്തു. കൂടാതെ, നിരവധി ബോളിവുഡ് താരങ്ങളും വിരുന്നിനെത്തിയിരുന്നു.
ഇതിന്‍റെ ചിത്രങ്ങളെല്ലാം വൈറലാണ്. അംബാനി കുടുംബത്തെ സന്ദർശിച്ച ബെക്കാമിന്, മുംബൈ ഇന്ത്യയുടെ ജഴ്സി സമ്മാനിച്ചിരുന്നു. ഏഴാം നമ്പറിലുള്ള ടീമിന്‍റെ ജഴ്സിയാണ് കുടുംബം ബെക്കാമിന് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

