Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാ ലിഗ: ജയത്തോടെ...

ലാ ലിഗ: ജയത്തോടെ റയലുമായുള്ള അകലം കുറച്ച്​ സെ​വി​യ്യ​

text_fields
bookmark_border
sevilla
cancel

മ​ഡ്രി​ഡ്​: സ്പാ​നി​ഷ്​ ലാ ​ലി​ഗ​യി​ൽ ര​ണ്ടാ​മ​തു​ള്ള സെ​വി​യ്യ ജ​യ​വു​മാ​യി ഒ​ന്നാ​മ​തു​ള്ള റ​യ​ൽ മ​ഡ്രി​ഡി​ന്‍റെ ലീ​ഡ്​ അ​ഞ്ചു പോ​യ​ന്‍റാ​ക്കി കു​റ​ച്ചു. കാ​ഡി​സി​നെ​യാ​ണ്​ സെ​വി​യ്യ 1-0ത്തി​ന്​ തോ​ൽ​പി​ച്ച​ത്.

റ​യ​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഗെ​റ്റാ​ഫെ​യോ​ട്​ തോ​റ്റി​രു​ന്നു. 20 ക​ളി​ക​ളി​ൽ റ​യ​ലി​ന്​ 46ഉം 19 ​മ​ത്സ​ര​ങ്ങ​ളി​ൽ സെ​വി​യ്യ​ക്ക്​ 41ഉം ​പോ​യ​ന്‍റാ​ണു​ള്ള​ത്. ലൂ​കാ​സ്​ ഒ​കാം​പോ​സി​ന്‍റെ ഗോ​ളാ​ണ്​ കാ​ഡി​സി​നെ​തി​രെ സെ​വി​യ്യ​ക്ക്​ ജ​യം സ​മ്മാ​നി​ച്ച​ത്.

ഒ​യ്​​ഹാ​ൻ സാ​ൻ​സെ​റ്റി​ന്‍റെ ഹാ​ട്രി​ക്​ മി​ക​വി​ൽ അ​ത്​​ല​റ്റി​കോ ബി​ൽ​ബാ​വോ 3-1ന്​ ​ഒ​സാ​സു​ന​യെ തോ​ൽ​പി​ച്ച​പ്പോ​ൾ ജെ​റാ​ഡ്​ മൊ​റേ​നോ​യു​ടെ ഇ​ര​ട്ട ഗോ​ൾ ക​രു​ത്തി​ൽ വി​യ്യ റ​യ​ൽ 5-0ത്തി​ന്​ ലെ​വ​ന്‍റെ​യെ ത​ക​ർ​ത്തു. ലൂ​ക്​ ഡി ​യോ​ങ്ങി​ന്‍റെ ഗോ​ളി​ൽ ബാ​ഴ്​​സ​ലോ​ണ 1-0ത്തി​ന്​ മ​യ്യോ​ർ​ക​യെ തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridSevillaLaliga
News Summary - Sevilla close gap on Real Madrid after narrow win against Cadiz in La Liga
Next Story