Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സ്​​പാ​നി​ഷ്​ സൂ​പ്പ​ർ ലീ​ഗ്​

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്​​പാ​നി​ഷ്​ സൂ​പ്പ​ർ ലീ​ഗ്​
cancel

പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​െൻറ ടേ​സ്​​റ്റ്​ സ്​​പാ​നി​ഷ്​ മ​സാ​ല​യാ​ണെ​ന്നു പ​റ​ഞ്ഞാ​ൽ തെ​റ്റി​ല്ല. വി​വി​ധ ടീ​മു​ക​ളി​ലാ​യി നി​റ​ഞ്ഞ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്കൊ​പ്പം സ്​​പാ​നി​ഷ്​ കൂ​ട്ട്​ ​കൂ​ടി ചേ​ർ​ന്നാ​ലേ അ​തി​ന്​ മാ​ധു​ര്യ​മേ​റൂ. ഏ​ഴാം സീ​സ​ൺ സൂ​പ്പ​ർ ലീ​ഗി​െൻറ ടീം ​ലൈ​ന​പ് ക​ണ്ടാ​ല​റി​യാം ഓ​രോ സം​ഘ​ത്തി​നും സ്​​പെ​യി​ൻ ട​ച്ച്​ എ​ത്ര​മാ​ത്രം അ​നി​വാ​ര്യ​മാ​ണെ​ന്ന്. 11 ടീ​മു​ക​ളി​ലാ​യി 73 വി​ദേ​ശ താ​ര​ങ്ങ​ളി​ൽ 21 പേ​രാ​ണ്​ സ്​​പെ​യി​നി​ൽ നി​ന്നു​ള്ള​ത്. ക​ളി​ക്കാ​ർ​ക്ക്​ പു​റ​മെ പ​രി​ശീ​ല​ക​രി​ലു​മു​ണ്ട്​ ഈ ​സ്​​പാ​നി​ഷ്​ പ്രി​യം. കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​േ​ൻ​റ​ത്​ ഉ​ൾ​പ്പെ​ടെ ഏ​ഴു കോ​ച്ചു​മാ​രും സ്​​പെ​യി​നി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

അ​േ​ൻ​റാ​ണി​യോ ലോ​പ​സ്​ ഹ​ബാ​സ് (മോ​ഹ​ൻ ബ​ഗാ​ൻ), കി​ബു വി​കു​ന (കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്), യു​വാ​ൻ ഫെ​റാ​ണ്ടോ (എ​ഫ്.​സി ഗോ​വ), മാ​നു​വ​ൽ മാ​ർ​ക​സ്​ റോ​ക്ക (ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി), ജെ​റാ​ഡ്​ ന​സ്​ (നോ​ർ​ത്ത്​ ഈ​സ്​​റ്റ്), സെ​ർ​ജി​യോ ലെ​ാ​ബേ​റെ (മും​ബൈ സി​റ്റി), കാ​ർ​ല​സ്​ ക​ഡ്രാ​ട്ട് (ബം​ഗ​ളൂ​രു എ​ഫ്.​സി) എ​ന്നി​വ​രാ​ണ്​ ഇ​ത്ത​വ​ണ ലീ​ഗി​ലു​ള്ള സ്​​പാ​നി​ഷ്​ കോ​ച്ചു​മാ​ർ. സെ​ർ​ജി​യോ സി​ഡോ​ഞ്ച, വി​സെ​െൻറ ഗോ​മ​സ്​ എ​ന്നീ താ​ര​ങ്ങ​ളാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​ലു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ താ​ര​ങ്ങ​ളു​ള്ള​ത്​ എ​ഫ്.​സി ഗോ​വ​യി​ൽ. സൂ​പ്പ​ർ താ​രം എ​ഡു ബേ​ഡി​യ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​ സ്​​പാ​നി​ഷു​കാ​ർ. അ​തേ​സ​മ​യം, നോ​ർ​ത്ത്​​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്, ചെ​ന്നൈ​യി​ൻ ടീ​മു​ക​ളി​ൽ സ്​​പാ​നി​ഷു​കാ​ർ ആ​രു​മി​ല്ല.

ഏ​ഴു സീ​സ​ണി​ലാ​യി 84 സ്​​പാ​നി​ഷ്​ താ​ര​ങ്ങ​ളാ​ണ്​ ഇ​തു​വ​രെ വി​വി​ധ ഇ​ന്ത്യ​ൻ ക്ല​ബു​ക​ളി​ൽ പ​ന്തു​ത​ട്ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spainIsl 2020-21
News Summary - Seven coaches and 21 players from Spain in the seventh Isl season
Next Story