യുവൻറസിനെ അട്ടിമറിച്ച് ഫിയൊറെൻറിന
text_fieldsടൂറിന്: വമ്പന്മാരയ റൊണാള്‍ഡോയും മൊറാട്ടയുമെല്ലാം അണിനിരന്നിട്ടും ഇറ്റാലിയൻ സീരി എയിൽ യുവൻറസിനെ നാണം കെടുത്തി ഫിയൊറെൻറിനക്ക് അട്ടിമറി ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സീസണിലെ ആദ്യ തോൽവി യുവൻറസ് ഏറ്റുവാങ്ങിയത്.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ യുവൻറസ് വല കുലുങ്ങി. ഡ്യൂസാന്‍ വ്ലാഹോവിച്ചായിരുന്നു ആദ്യ പ്രഹരമേൽപിച്ചത്. രണ്ടാം പകുതിയിൽ അഞ്ചു മിനിറ്റുകളുടെ ഇടവേളയിൽ യുവൻറസ് വല കുലുങ്ങി. 76ാം മിനിറ്റിൽ അലക്സ് സാന്ദ്രോയുടെ സെൽഫ് ഗോളിലൂടെ ഫിയൊറെൻറിന ലീഡുയർത്തി. 81ാം മിനിറ്റിൽ മാർട്ടിൻ സീസർ പട്ടിക പൂർത്തിയാക്കി. പെരുമക്കൊത്ത പ്രകടനം കാഴ്ചവെക്കാനാവാതെ യുവൻറസ് നിര മങ്ങിപ്പോയി.
തോല്‍വിയോടെ ടീം പോയൻറ് പട്ടികയില്‍ നാലാം സ്ഥാനത്തായി.

