അടുത്ത സീസൺ മുതൽ പച്ച ജഴ്സി നിരോധിച്ച് സെരി എ; കാരണമിതാണ്...!
text_fieldsഇറ്റാലിയൻ ഫുട്ബാൾ ലീഗായ സെരി-എയിൽ പച്ച ജഴ്സികൾ നിരോധിച്ചേക്കും. 2022-23 സീസൺ മുതലാണ് പച്ചക്കളറുള്ള ജഴ്സികൾ കളിക്കാർ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നത്. ടി.വി ചാനലുകളുടെ അഭ്യർഥന മാനിച്ചാണ് നടപടി.
കളിമൈതാനത്തിലെ പുല്ലിെൻറ നിറവും കളിക്കാർ ധരിക്കുന്ന ജഴ്സിയുടെ നിറവും ഒന്നാകുേമ്പാൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ ചാനലുകാർ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പിന്നാലെയാണ് അധികൃതർ പുതിയ തീരുമാനമെടുത്തതെന്നും ഫുട്ബാൾ ഇറ്റലി റിപ്പോർട്ട് ചെയ്യുന്നു.
ഇതോടെ സെരി എയിൽ അടുത്ത സീസൺ മുതൽ ഗോൾ കീപ്പറൊഴിച്ച് ഒൗട്ട് ഫീൽഡിലുള്ള താരങ്ങൾക്ക് പച്ച ജഴ്സി അണിയാൻ കഴിയില്ല. അതേസമയം, സെരി എയിൽ കുറച്ച് ടീമുകൾക്ക് മാത്രമാണ് നിലവിൽ പച്ച നിറത്തിലുള്ള ഒന്നാം കിറ്റുള്ളത്. ചില ടീമുകൾ മാത്രം എവേ മത്സരങ്ങളിൽ പച്ച ജഴ്സി അണിയാറുണ്ട്. ചിലപ്പോൾ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകാനായും ചില ക്ലബ്ബുകൾ പച്ചയിടാറുണ്ട്.

