Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.സി മിലാൻ സ്ട്രൈക്കർ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് കോവിഡ്
text_fieldsbookmark_border
റോം: എ.സി മിലാൻ സ്ട്രൈക്കർ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് കോവിഡ്. ക്ലബ് അധികൃതരാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. യുറോപ്പ ലീഗിൽ ബോഡോ/ഗ്ലിമിറ്റിനെതിരായ മൽസരം നടക്കാനിരിക്കെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം ക്ലബ് അറിയിച്ചത്.
താരം വീട്ടുനിരീക്ഷണത്തിൽ തുടരുകയാണെന്നും മറ്റ് കളിക്കാരുടെ ഫലം നെഗറ്റീവാണെന്നും ക്ലബ് വ്യക്തമാക്കി. ഒരു വർഷത്തെ കരാറിൽ എ.സി മിലാനിലെത്തിയ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഒരു വർഷം കൂടി ക്ലബിൽ തുടരുകയായിരുന്നു.
തിങ്കളാഴ്ച ബോലോഗനക്കെതിരായ മൽസരത്തിൽ സ്വീഡിഷ് സ്ട്രൈക്കർ എ.സി മിലാനായി രണ്ട് ഗോൾ നേടിയിരുന്നു. 35ാം മിനിട്ടിലായിരുന്നു ആദ്യ ഗോൾ. രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെയായിരുന്നു രണ്ടാം ഗോൾ.
LATEST VIDEO
Next Story

