Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സി ബാഴ്​സയിൽ...

മെസ്സി ബാഴ്​സയിൽ തുടരുമെന്നതി​െൻറ സൂചനയാണോ അഗ്യൂറോയുടെ വരവ്​?

text_fields
bookmark_border
മെസ്സി ബാഴ്​സയിൽ തുടരുമെന്നതി​െൻറ സൂചനയാണോ അഗ്യൂറോയുടെ വരവ്​?
cancel

ബാഴ്​സലോണ: കാറ്റലൻ ക്ലബായ ബാഴ്​സലോണയിൽ അർജൻറീന നായകൻ ലയണൽ മെസ്സിയുടെ കരാർ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാസമാണ്​ ശേഷിക്കുന്നത്​. ഇതിനിടെയാണ്​ ദേശീയ ടീമിലെ സഹതാരം കുടിയായ സെർജിയോ അഗ്യൂറോ മഞ്ചസ്​റ്റർ സിറ്റിയിൽ നിന്നും നൂകാംപിലെത്തിയത്​. എന്നാൽ ഈ നീക്കത്തെ വളരെ പോസിറ്റീവായാണ്​ ചിലർ വിലയിരുത്തുന്നത്​. അഗ്യൂറോയുടെ വരവോടെ മെസ്സി ബാഴ്​സയിൽ തന്നെ തുടരുമെന്നാണ്​ അവർ അവകാശപ്പെടുന്നത്​.

കഴിഞ്ഞ സീസണിൽ ബാഴ്​സ വിടാൻ ഒരുങ്ങിയ മെസ്സിയെ പല വമ്പൻ യൂറോപ്യൻ ക്ലബുകളും നോട്ടമിട്ടിരുന്നു. എന്നിരുന്നാലും ത​െൻറ ഭാവി സംബന്ധിച്ച്​ മെസ്സി ഒരു അവസാന തീരുമാനം കൈകൊണ്ടിരുന്നില്ല. ക്ലബ്​ മാനേജ്​മെൻറുമായുണ്ടായ ഉരസലും യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ടീം നിറം മങ്ങുന്നതുമെല്ലാം മെസ്സിയെ ക്ലബ്​ വിടാൻ പ്രേരിപ്പിച്ചിരുന്നു. എന്നാൽ അഗ്യൂറോയുടെ വരവ്​ മെസ്സിയെ കാറ്റലോണിയയിൽ പിടിച്ചു നിർത്തും.

'തീർച്ചയായും മെസ്സിക്കൊപ്പം കളിക്കാനാകുമെന്നാണ്​ പ്രതീക്ഷ. ലിയോക്ക്​ എന്ത് സംഭവിക്കും എന്നത് അവനും ക്ലബും എടുക്കുന്ന തീരുമാനമാണ്. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് അഭിമാനമാണ്. ഞാൻ അദ്ദേഹത്തോടൊപ്പം ദേശീയ ടീമിൽ കളിച്ചു. അദ്ദേഹം ഇവിടെ നിൽക്കുകയാണെങ്കിൽ, അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നു, ക്ലബിനായി ഞങ്ങളുടെ പരമാവധി നൽകാൻ ഞങ്ങൾ ശ്രമിക്കും'-അഗ്യൂറോ പറഞ്ഞു.


'രണ്ട് വിഷയങ്ങളും ഒറ്റപ്പെട്ടതാണ്​. എന്നാൽ മെസ്സി നിലവിലെ കരാറിനപ്പുറം ക്ലബിൽ തുടരണമെന്ന് ബാഴ്‌സ ആഗ്രഹിക്കുന്നത്​'-മെസ്സിയെ ബോധ്യപ്പെടുത്താനുള്ള നീക്കമാണോ അഗ്യൂറോയെ ടീമിലെത്തിച്ചതെന്ന ചോദ്യത്തിന്​ ക്ലബ്​ പ്രസിഡൻറ്​ ജോവാൻ ലപോർട്ട മറുപടി പറഞ്ഞു. മെസ്സിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും എന്നാൽ ഒരു നിഗമനത്തിൽ എത്തിയിട്ടില്ലെന്നും ലപോർട്ട പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiSergio AgueroBarcelona
News Summary - Sergio Aguero's arrival is a sign of lionel messi staying at barcelona
Next Story