Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചെൽസിക്കെതിരെ ഫൈനൽ തോറ്റ്​ സിറ്റിയുടെ കാത്തിരിപ്പ്​; ബുണ്ടസ്​ ലിഗയിൽ ബയേൺ കിരീടധാരണം
cancel
Homechevron_rightSportschevron_rightFootballchevron_rightചെൽസിക്കെതിരെ 'ഫൈനൽ'...

ചെൽസിക്കെതിരെ 'ഫൈനൽ' തോറ്റ്​ സിറ്റിയുടെ കാത്തിരിപ്പ്​; ബുണ്ടസ്​ ലിഗയിൽ ബയേൺ കിരീടധാരണം

text_fields
bookmark_border

ലണ്ടൻ: പ്രിമിയർ ലീഗിൽ പെനാൽറ്റി കളഞ്ഞുകുളിച്ച്​ സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട മോഹങ്ങൾക്ക്​ അകലം കൂട്ടി. ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ ഏറ്റുമുട്ടാനുള്ള രണ്ട്​ ടീമുകൾ തമ്മിലെ ആവേശ പോരാട്ടത്തിൽ ചെൽസി​ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്​ വീഴ്​ത്തി​യതോടെയാണ്​ കാത്തിരിപ്പ്​ വൈകുന്നത്​.

ഇംഗ്ലണ്ടിൽ ഏഴാം കിരീടമെന്ന സ്വപ്​നനേട്ടത്തിലേക്ക്​ മൂന്നു പോയിന്‍റ്​ മാത്രം വേണ്ടിയിരുന്ന ഗാർഡിയോളയുടെ കുട്ടികൾ ഇത്തിഹാദ്​ മൈതാനത്ത്​ ആദ്യ പകുതിയിൽ ലീഡ്​ പിടിച്ചിരുന്നു. റഹീം സ്​റ്റെർലിങ്ങായിരുന്നു സ്​കോറർ. ഗബ്രിയേൽ ജീസസിനെ വീഴ്​ത്തിയതിന്​ ലഭിച്ച പെനാൽറ്റി എടുത്ത അഗ്യൂറോ പനേൻക ഷോട്ടിന്​ ശ്രമിച്ചത്​ പാളുകയായിരുന്നു. കാത്തിരുന്ന്​ ഏറ്റുവാങ്ങിയ ചെൽസി ഗോളി അപകടമൊഴിവാക്കി. പിന്നീട്​ 63ാം മിനിറ്റിൽ ഹകീം സിയെകിലൂടെ സമനില പിടിച്ച നീലക്കുപ്പായക്കാർക്കായി ഇഞ്ചുറി സമയത്ത്​ തിമോ വെർണർ നൽകിയ പാസ്​ ഗോളാക്കി അലൻസോ വിജയമുറപ്പിച്ചു. ഇതോടെ മൂന്ന്​ വിലപ്പെട്ട പോയിന്‍റുകളുമായി ചെൽസി പോയിന്‍റ്​ പട്ടികയിൽ മൂന്നാം സ്​ഥാനത്തേക്കു കയറി. ഒന്നാമതുള്ള സിറ്റിക്ക്​ 80ഉം രണ്ടാമന്മാരായ യുനൈറ്റഡിന്​ 67ഉം ചെൽസിക്ക്​ 64ഉം പോയിന്‍റാണുള്ളത്​.

മറ്റൊരു കളിയിൽ സാദിയോ മാനേ, അൽകന്‍ററ എന്നിവർ നേടിയ ഗോളുകൾക്ക്​ സതാംപ്​ടണെ വീഴ്​ത്തി ലിവർപൂൾ പോയിന്‍റ്​ നിലയിൽ ആറാം സ്​ഥാനത്തേക്കുയർന്നു. 57 പോയിന്‍റ്​ മാത്രമുളള ചെമ്പട​ ചാമ്പ്യൻസ്​ ലീഗ്​ സാധ്യത പട്ടികയിൽനിന്ന്​ പുറത്താണ്​. മൂന്നാമത്തെ മത്സരത്തിൽ കരുത്തരായ ടോട്ടൻഹാം ലീഡ്​സിനോട്​ 3-1ന്​ തോറ്റു.


പിടിവിടാതെ യുനൈറ്റഡ്​

ലണ്ടൻ: ബെഞ്ചിൽ നിന്നെത്തി ഗോളടി പതിവാക്കിയ എഡിൻസൺ കവാനി നിറഞ്ഞാടു​േമ്പാൾ ഇംഗ്ലണ്ടിൽ യുനൈറ്റഡി​െൻറ പ്രതീക്ഷകൾ അസ്​തമിക്കുന്നില്ല. ​മാഞ്ചസ്​റ്റർ സിറ്റിയുടെ കിരീട മോഹങ്ങൾക്ക്​ ചവിട്ടിപ്പിടിച്ച്​ യുനൈറ്റഡ് ജൈത്രയാത്ര തുടരുന്നു. ഞായറാഴ്​ച രാത്രിയിൽ ആസ്​റ്റൻ വില്ലയെ 3-1ന്​ തോൽപിച്ച യുനൈറ്റഡ്​ തൊട്ടു പിന്നിലുണ്ട്​. ബ്രൂണോ ഫെർണാണ്ടസ്​, മാസൺ ഗ്രീൻവുഡ്​, കവാനി എന്നിവർ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ്​ യുനൈറ്റഡ്​ കളി ജയിച്ചത്​. ആദ്യ പകുതിയിൽ നേടിയ ഗോളുമായി ആസ്​റ്റൻ വില്ലയാണ്​ ആദ്യം ലീഡ്​ നേടിയത്​.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ 2-0ത്തിന്​ സതാംപ്​ടനെ തോൽപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChelseaManchester CityPremier League title
News Summary - Sergio Aguero made a mess of a Panenka penalty as Chelsea ensured Manchester City must wait a little longer to wrap up the Premier League title
Next Story