ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനൽ; മാനെയോ സലാഹോ?
text_fieldsകൈറോ: ആഫ്രിക്കൻ നേഷൻസ് കപ്പ് കലാശപ്പോരിൽ ഞായറാഴ്ച ലിവർപൂളിലെ കൂട്ടുകാർ മുഖാമുഖം. മുഹമ്മദ് സലാഹ് അണിനിരക്കുന്ന ഈജിപ്തും സാദിയോ മാനേ പട നയിക്കുന്ന സെനഗലുമാണ് മാറ്റുരക്കുക. ഏറ്റവും മികച്ച ടീമുകളിലൊന്നായിട്ടും ഇതുവരെ കപ്പുയർത്തിയില്ലെന്ന പേരുദോഷം തിരുത്താൻ ഇറങ്ങുന്ന സെനഗലിനെതിരെ ഈജിപ്തിന്റെ പോരാട്ടം കനക്കും.
കരുത്തരുടെ പോരുകണ്ട രണ്ടാം സെമിയിൽ കാമറൂണിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് പിരമിഡുകളുടെ നാട്ടുകാർ അവസാന അങ്കത്തിലേക്ക് ടിക്കറ്റെടുത്തത്. പ്രീമിയർ ലീഗിൽ കിരീടങ്ങളേറെ നേടിയിട്ടും സ്വന്തം രാജ്യത്തിനായി അതു കൈപ്പിടിയിലൊതുക്കുകയാകും ജീവിതത്തിലെ വലിയ സ്വപ്നമെന്ന് സലാഹ് പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

