Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേരള ബ്ലാസ്റ്റേഴ്സിന്...

കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം തോൽവി

text_fields
bookmark_border
കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം തോൽവി
cancel

ഭു​വ​നേ​ശ്വ​ർ: ഐ.​എ​സ്.​എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി. ഒ​ഡി​ഷ എ​ഫ്.​സി​യോ​ടാ​ണ് കൊ​മ്പ​ന്മാ​ർ 2-1ന് ​കൊ​മ്പു​കു​ത്തി​യ​ത്. ആ​ദ്യ ക​ളി​യി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നെ 3-1ന് ​തോ​ൽ​പി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എ.​ടി.​കെ മോ​ഹ​ൻ ബ​​ഗാ​നോ​ട് 5-2ന് ​തോ​റ്റി​രു​ന്നു.

ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ആ​ദ്യ പ​കു​തി​യി​ൽ ഒ​രു ഗോ​ളി​ന് മു​ന്നി​ട്ടു​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്റെ കീ​ഴ​ട​ങ്ങ​ൽ. 35ാം മി​നി​റ്റി​ൽ ഹ​ർ​മ​ൻ​ജോ​ത് സി​ങ് ഖ​ബ്ര​യു​ടെ ഹെ​ഡ​ർ ഗോ​ളി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ലീ​ഡെ​ടു​ത്ത​ത്. ഇ​ട​വേ​ള​ക്കു​ശേ​ഷം ജെ​റി മാ​വി​മി​ൻ​ഗ്താ​ൻ​ഗ​യി​ലൂ​ടെ (54) സ​മ​നി​ല പി​ടി​ച്ച ഒ​ഡി​ഷ​ക്കാ​ർ നി​ശ്ചി​ത സ​മ​യ​ത്തി​ന് മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ പ​ക​ര​ക്കാ​ര​ൻ പെ​ഡ്രോ മാ​ർ​ട്ടി​നി​ലൂ​ടെ (86) ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ ഒ​ഡി​ഷ ബ്ലാ​സ്റ്റേ​ഴ്സി​നെ സ്വാ​ഭാ​വി​ക ആ​ക്ര​മ​ണ ക​ളി പു​റ​ത്തെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഒ​ഡി​ഷ 16 ഷോ​ട്ടു​ക​ൾ തൊ​ടു​ത്ത​പ്പോ​ൾ ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത് നാ​ലു ഷോ​ട്ടു​ക​ൾ മാ​ത്രം.

മൂ​ന്നു ക​ളി​ക​ളി​ൽ ആ​റു പോ​യ​ന്റു​മാ​യി ഒ​ഡി​ഷ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി​യ​പ്പോ​ൾ ബ്ലാ​സ്റ്റേ​ഴ്സ് മൂ​ന്നു പോ​യ​ന്റു​മാ​യി ഒ​മ്പ​താ​മ​താ​ണ്. തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ക​ളി​യി​ല്ല. വ്യാ​ഴാ​ഴ്ച ഒ​ഡി​ഷ ബം​ഗ​ളൂ​രു​വി​നെ നേ​രി​ടും. ബ്ലാ​സ്റ്റേ​ഴ്സി​ന് വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ൽ മും​ബൈ​ക്കെ​തി​രെ​യാ​ണ് അ​ടു​ത്ത ക​ളി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blastersodisha fc
News Summary - Second loss for Kerala Blasters
Next Story