Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊണ്ടും കൊടുത്തും ആദ്യപകുതി; സ്വിറ്റ്സർലാൻഡ് -1 സ്കോട്ട് ലാൻഡ് -1

text_fields
bookmark_border
കൊണ്ടും കൊടുത്തും ആദ്യപകുതി; സ്വിറ്റ്സർലാൻഡ്  -1 സ്കോട്ട് ലാൻഡ്  -1
cancel

കൊളോൺ: പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് രണ്ടാം മത്സരത്തിനിറങ്ങിയ സ്വിറ്റ്സർലൻഡിനെ ആദ്യ പകുതിയിൽ സമനിലയിൽ പിടിച്ച് സ്കോട്ട്ലാൻഡ്. ഒരോ ഗോൾ വീതം അടിച്ചാണ് ഇരു ടീമും ആദ്യ പകുതി അവസാനിപ്പിച്ചത്. 13ാം മിനിറ്റിൽ ലഭിച്ച ഓൺഗോളിലൂടെ സ്കോട്ട്ലൻഡാണ് ആദ്യം ലീഡെടുക്കുന്നത്.

സ്വിറ്റ്സർലൻഡിന്റെ കോർണർ കിക്ക് പിടിച്ചെടുത്ത് കൗണ്ടർ അറ്റാക്കിലൂടെ സ്വിസ് ഗോൾമുഖത്തെത്തിയ മാക് ടോമിനി തൊടുത്ത് വിട്ട പന്ത് സ്വിസ് പ്രതിരോധ താരം ഫാബിയൻ ഷെയറിന്റെ കാലിൽ തട്ടി വലയിലെത്തി. എന്നാൽ, ഒരു ഗോളിന് പിന്നിട്ടു നിന്നതോടെ സ്വിസ് താരങ്ങൾ ഉണർന്ന് കളിച്ചു.

ആക്രമണവുമായി സ്കോട്ട്ലാൻഡ് പോസ്റ്റിനരികിൽ തമ്പടിച്ച സ്വിറ്റ്സർലാൻഡ് ഒടുവിൽ ലക്ഷ്യം കണ്ടു. 26ാം ഷെർദാൻ ഷാക്കിരിയുടെ തകർപ്പൻ ഗോളിലൂടെ അവർ സമനില പിടിച്ചു. സ്കോട്ട്ലാൻഡ് താരങ്ങൾ തളികയിലെന്ന പോലെ നൽകിയ മൈനസ് പിടിച്ചെടുത്ത ഷാക്കിരി ബോക്സിന് പുറത്ത് നിന്ന് ഉഗ്രൻ ഇടങ്കാലൻ ഷോട്ടിലൂടെ സ്കോട്ട് വല തുളച്ച് കയറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Scotland - Switzerland: A goal apiece in the first half
Next Story