Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2020 5:17 PM GMT Updated On
date_range 2020-12-10T22:47:06+05:30സമനില; മൂന്ന് തോൽവികൾക്കൊടുവിൽ ഈസ്റ്റ് ബംഗാളിന് ആദ്യ പോയൻറ്
text_fieldsവാസ്കോ: തുടർച്ചയായ മൂന്ന് തോൽവികൾക്കൊടുവിൽ ഈസ്റ്റ് ബംഗാളിന് സമനിലയിലൂടെ ആദ്യ പോയൻറ്. ജാംഷഡ്പൂർ എഫ്.സിയെയാണ് കൊൽക്കത്തക്കാർ ഗോൾരഹിത സമനിലയിൽ തളച്ചത്. കളിയുടെ 24ാം മിനിറ്റിൽ മധ്യനിര താരം യൂജിൻസൺ ലിങ്ദോ ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് മുക്കാൽ സമയവും പത്തുപേരുമായാണ് ഈസ്റ്റ് ബംഗാൾ കളിച്ചത്. 92ാം മിനിറ്റിൽ ജാംഷഡ്പൂർ ഡിഫൻഡർ ലാൽഡിൻലിയാന റാൽതെയും ചുവപ്പുകാർഡുമായി പുറത്തായതോടെ ഇരു നിരയും പത്തിലൊതുങ്ങി. എന്നിട്ടും ആർക്കും ഗോളടിക്കാനായില്ല.
Next Story