Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമുൻ റയൽ കോച്ച്​ മാന്വൽ...

മുൻ റയൽ കോച്ച്​ മാന്വൽ ഡിയസ്​ ഈസ്റ്റ്​ ബംഗാൾ കോച്ച്​

text_fields
bookmark_border
മുൻ റയൽ കോച്ച്​ മാന്വൽ ഡിയസ്​ ഈസ്റ്റ്​ ബംഗാൾ കോച്ച്​
cancel

കൊൽക്കത്ത: സ്​പാനിഷ്​ വമ്പന്മാരായ റയൽ മഡ്രിഡിന്‍റെ യൂത്ത്​ ടീമുകളെ പരിശീലിപ്പിച്ച മാന്വൽ ഡിയസ്​ ഈസ്റ്റ്​ ബംഗാളിന്‍റെ പരിശീലകൻ. നിലവിലെ കോച്ച്​ റോബി ഫൗളറെ മാറ്റിയാണ്​ കൊൽക്കത്ത വമ്പന്മാർ പുതിയ കോച്ചിനെ ടീമിലെത്തിച്ചത്​.

ഐ.എസ്​.എല്ലിൽ കഴിഞ്ഞ സീസണിൽ ഒമ്പതു മത്സരങ്ങൾ തോറ്റ ഈസ്റ്റ്​ ബംഗാൾ ഒമ്പതാം സ്​ഥാനത്തായിരുന്നു. പുതിയ സീസണിൽ ടീമിനെ പുതുക്കിപ്പണിയുന്നതിന്‍റെ ഭാഗമായാണ്​ സ്​പാനിഷ്​ കോച്ചിനെ എത്തിച്ചതെന്നാണ്​ വിവരം. സ്​പാനിഷ്​ ക്ലബായ ഹെർകൂലീസിൽ നിന്നാണ്​ ഡിയസ്​ ഇന്ത്യൻ സൂപ്പർ ലീഗിലെത്തുന്നത്​.


'' മഡ്രിഡിലായിരിക്കു​​േമ്പാൾ ജയം ഡി.എൻ.എയിലുണ്ടെന്നു വിശ്വസിക്കുന്നവരായിരുന്നു ഞങ്ങൾ. ഇന്ത്യയിലെ വലിയൊരു ക്ലബിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കു​േമ്പാൾ ആ ഫോർമുല കൂടെയുണ്ടാവും. സമ്മർദ്ദവും പ്രതീക്ഷയും എന്നെ വലിയ ദൗത്യത്തിൽ നിന്ന്​ പിന്തിരിപ്പിക്കാറില്ല''- ഡിയസ്​ ഈസ്റ്റ്​ ബംഗാളിന്‍റെ പരിശീലക സ്​ഥാനം ഏറ്റെടുത്തതിനു പിന്നാലെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:east bengalSC East BengalISL2021-22Manuel Diaz
News Summary - SC East Bengal appoints Manuel Diaz as head coach
Next Story