Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെസിയും എംബപ്പയും നെയ്​മറും അഷ്​റഫ്​ ഹാക്കിമിയും റിയാദിലെത്തി
cancel

മെസിയും എംബപ്പയും നെയ്​മറും അഷ്​റഫ്​ ഹാക്കിമിയും റിയാദിലെത്തി

text_fields
bookmark_border
ഫുട്ബാൾ പ്രേമികൾ കാത്തിരുന്ന പി.എസ്.ജി-സൗദി സ്റ്റാർ ഇലവൻ സൗഹൃദ മത്സരം രാത്രി എട്ടിന്

റിയാദ്: റിയാദ് സീസൺ കപ്പിനായുള്ള പി.എസ്.ജി-സൗദി സ്റ്റാർ ഇലവൻ സൗഹൃദ മത്സരത്തിനായി ലോക ഫുട്ബാൾ താരങ്ങളായ ലയണൽ മെസി, എംബപ്പ, നെയ്​മർ, അഷ്​റഫ്​ ഹാക്കിമി തുടങ്ങിയവർ റിയാദിലെത്തി.

താരസംഘത്തെ ജനറൽ എൻറർടെയ്​മെൻറ്​ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ്​ പൂമാലയിട്ട് സ്വീകരിച്ചു. ബുധനാഴ്ച ഖത്തറിലെത്തിയ സംഘം അവിടെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് റിയാദിലേക്ക്​ പറന്നത്​. കിങ് ഫഹദ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി എട്ടിനാണ് ലോക ഫുട്ബാളറും സൗദിയിലെ അൽ നസർ ക്ലബ് അംഗവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള സൗദി സ്റ്റാർ ഇലവൻ ടീമുമായാണ് മെസിയും എംബപ്പയും നെയ്​മറും അഷ്​റഫ്​ ഹാക്കിമിയും ഉൾപ്പെടുന്ന പി.എസ്.ജി ഏറ്റുമുട്ടുന്നത്. അൽ നസർ ക്ലബുമായി കരാറിലേർപ്പെട്ട് സൗദിയിലെത്തിയതിന് ശേഷം റൊണാൾഡോ ആദ്യമായി ഇറങ്ങുന്ന ടൂർണമെന്റ് കൂടിയാണ് ഇന്ന്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Pro League XI friendly: Messi, Neymar, and Mbappe touchdown in Riyadh
Next Story