Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ, രണ്ട് ഗോളടിച്ച് മാനേ; അൽ നസ്റിന് വമ്പൻ ജയം

text_fields
bookmark_border
Cristiano
cancel

സൗദി പ്രോ ലീഗിൽ വമ്പൻ ജയം നേടി അൽ നസ്ർ. സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്കും സാദിയോ മാനെ രണ്ട് ഗോളുകളും നേടിയ മത്സരത്തിൽ അൽ ഫാതിഹിനെ മറുപടിയില്ലാത്ത അഞ്ചു ഗോളിനാണ് അൽ നസ്ർ തകർത്തത്.

ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും ഗോൾ കണ്ടെത്താനാകാതെ വിഷമിച്ച ക്രിസ്റ്റ്യാനോയുടെ ഗംഭീര തിരിച്ചുവരവിനാണ് ഫാതിഹിന്‍റെ ഹോംഗ്രൗണ്ടായ പ്രിൻസ് അബ്ദുല്ല ബിൻ ജലാവി സ്റ്റേഡിയം സാക്ഷിയായത്. 28, 55, 90+6 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ നേട്ടം. ക്രിസ്റ്റ്യാനോയുടെ കരിയറിലെ 63ാമത് ഹാട്രിക് നേട്ടമാണിത്.


27ാം മിനിറ്റിൽ മാനെയാണ് അൽ നസ്റിന്‍റെ ഗോൾ നേട്ടം തുടങ്ങിയത്. 81ാം മിനിറ്റിൽ മാനെ രണ്ടാം ഗോളും നേടി. അൽ ഫാതിഹ് താരങ്ങൾ മികച്ച നീക്കങ്ങളിലൂടെ ടീമിനെ മത്സരത്തിൽ തിരിച്ചെത്തിക്കാനുള്ള നിരവധി നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും ഗോളായില്ല.


സൗദി പ്രൊ ലീഗിൽ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ അൽ-നസ്ർ ആദ്യ ജയത്തോടെ പോയന്‍റ് പട്ടികയിൽ 10ാം സ്ഥാനത്താണുള്ളത്. 29ന് അൽ-ശബാബിനെതിരെയാണ് അടുത്ത മത്സരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi pro league al nassr vs al fateh
Next Story