Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോളടിക്കാൻ മറന്ന് ​ക്രിസ്റ്റ്യാനോ ടീം; ഇത്തിരിക്കുഞ്ഞന്മാരോട് സമനില വഴങ്ങി അൽനസ്ർ

text_fields
bookmark_border
ഗോളടിക്കാൻ മറന്ന് ​ക്രിസ്റ്റ്യാനോ ടീം; ഇത്തിരിക്കുഞ്ഞന്മാരോട് സമനില വഴങ്ങി അൽനസ്ർ
cancel

ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കം പ്രമുഖർ ഇറങ്ങിയിട്ടും സൗദി ​പ്രോലീഗിൽ അൽനസ്റിന് സമനില. ലീഗിൽ 12ാം സ്ഥാനത്തുള്ള അൽഫൈഹക്കു മുന്നിലാണ് ഗോളടിക്കാൻ മറന്ന് ടീം സമനില ചോദിച്ചുവാങ്ങിയത്. സീസണിൽ അൽനസ്റിനിത് അഞ്ചാം സമനിലയാണ്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുമായി ആവേശം പകർന്ന സൂപർ താരമടക്കം അൽനസ്ർ മുന്നേറ്റം പൂർണമായി പരാജയമായതാണ് വിരസമായ സമനിലയിലെത്തിച്ചത്. രണ്ടുവട്ടം വല കുലുങ്ങിയെങ്കിലും രണ്ടും ഓഫ്സൈഡിൽ കുരുങ്ങി.

ഇതേ ദിവസം ലീഗിൽ ഒന്നാമതുള്ള അൽഇത്തിഹാദ് അനായാസ ജയം നേടിയതോടെ ടീമിന് മൂന്ന് പോയിന്റ് ലീഡായി. ഇതോടെ, ക്രിസ്റ്റ്യാനോ​യുടെ കരുത്തിൽ ലീഗ് കിരീടം പിടിക്കാനുള്ള അൽനസ്റിന്റെ മോഹങ്ങൾക്ക് മങ്ങലേറ്റു. എന്നാൽ, മത്സരത്തിനിടെ, ക്രിസ്റ്റ്യാനോ ഒന്നിലേറെ തവണ എതിർ ടീമിലെ താരങ്ങളുമായി വാക്പോര് നടത്തിയത് ശ്ര​ദ്ധിക്കപ്പെട്ടു.

നിർണായക മത്സരത്തിൽ നാളെ അൽഹിലാലിനെതിരെയാണ് അൽനസ്റിന് മത്സരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Pro League: 12th-rank Team holds Ronaldo’s Al Nassr to goalless draw
Next Story