Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്തോ​ഷ് ട്രോ​ഫി;...

സ​ന്തോ​ഷ് ട്രോ​ഫി; സർവിസസ്-കർണാടക, പഞ്ചാബ്-മേഘാലയ സെമി ഫൈനൽ

text_fields
bookmark_border
santosh trophy
cancel

ഭു​വ​നേ​ശ്വ​ർ: മേ​ഘാ​ല​യ ഇ​താ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. മു​ൻ ജേ​താ​ക്ക​ളാ​യ ബം​ഗാ​ളി​നെ അ​ഞ്ചാ​മ​ത്തെ ഗ്രൂ​പ് മ​ത്സ​ര​ത്തി​ൽ 2-1ന് ​തോ​ൽ​പി​ച്ചാ​ണ് അ​വ​സാ​ന നാ​ലി​ലെ​ത്തി​യ​ത്. മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ക്കു​ന്ന സെ​മി​യി​ൽ സ​ർ​വി​സ​സി​നെ ക​ർ​ണാ​ട​ക​യും മേ​ഘാ​ല​യ​യെ പ​ഞ്ചാ​ബും നേ​രി​ടും. സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദ് കി​ങ് ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തേ സെ​മി​യി​ലെ​ത്തി​യ സ​ർ​വി​സ​സ് ഇ​ന്ന​ലെ റെ​യി​ൽ​വേ​സി​നെ 4-0ത്തി​ന് ത​ക​ർ​ത്ത് 13 പോ​യ​ന്റോ​ടെ ഗ്രൂ​പ് ബി ​ജേ​താ​ക്ക​ളാ​യി. 10 പോ​യ​ന്റു​മാ​യി മേ​ഘാ​ല​യ ര​ണ്ടാ​മ​തു​ണ്ട്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി 2-0ത്തി​ന് മ​ണി​പ്പൂ​രി​നെ​യും വീ​ഴ്ത്തി. റെ​യി​ൽ​വേ​സ് (7), മ​ണി​പ്പൂ​ർ (6), ഡ​ൽ​ഹി (5), ബം​ഗാ​ൾ (1) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ടീ​മു​ക​ളു​ടെ നി​ല. ഗ്രൂ​പ് എ​യി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി പ​ഞ്ചാ​ബും ര​ണ്ടാ​മ​തെ​ത്തി ക​ർ​ണാ​ട​ക​യും ക​ട​ന്നു. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ കേ​ര​ളം മൂ​ന്നാ​മ​താ​യി മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaPunjabMeghalayaSantosh Trophy
News Summary - Santosh Trophy; Services-Karnataka, Punjab-Meghalaya semi final
Next Story