Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്തോഷ് ട്രോഫി: ആന്ധ്രക്കെതിരെ മിസോറമിന് ജയം

text_fields
bookmark_border
സന്തോഷ് ട്രോഫി: ആന്ധ്രക്കെതിരെ മിസോറമിന് ജയം
cancel
camera_alt

കോഴിക്കോട്ട് നടന്ന സന്തോഷ് ട്രോഫി ഫുട്ബാൾ മിസോറം- ആന്ധ്രപ്രദേശ് മത്സരത്തില്‍നിന്ന്

കോഴിക്കോട്: കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന 76ാമത് സന്തോഷ് ട്രോഫി ഗ്രൂപ് രണ്ടിലെ മൂന്നാം മത്സരത്തിൽ മിസോറം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആന്ധ്രയെ പരാജയപ്പെടുത്തി.

ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന മിസോറം രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് രണ്ടു ഗോളുകൾകൂടി നേടിയത്. 26ാം മിനിറ്റിൽ ലാൽ ബിയാക്ഡിക്കയുടെ ക്രോസ് മാൽസാംഫെലയാണ് വലയിൽ എത്തിച്ചത്. 82ാം മിനിറ്റിലും 90ാം മിനിറ്റിലും സബ്സ്റ്റിറ്റ്യൂട്ട് ജോസഫ്‍ലാൽ വെനിഹ്മ ഗോൾവല കുലുക്കി. മൂന്നു ഗോൾ ജയത്തോടെ ഗ്രൂപ്പിൽ രണ്ടാമതാണ് മിസോറം.

മറുപടിയില്ലാത്ത ഏഴു ഗോളുകൾക്ക് രാജസ്ഥാനെ തോൽപിച്ച കേരളമാണ് ഒന്നാമത്. അടുത്ത കളിയിൽ ഡിസംബർ 29ന് രാവിലെ എട്ടിന് മിസോറം ജമ്മു-കശ്മീരിനെ നേരിടും. രണ്ടാം മത്സരത്തിൽ ഉച്ചക്കുശേഷം 3.30ന് കേരളം ബിഹാറിനെ നേരിടും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Santosh Trophy: Mizoram win against Andhra
Next Story