സന്തോഷ് ട്രോഫിക്ക് നാളെ കിക്കോഫ്
text_fieldsഹൈദരാബാദ്: 78ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ശനിയാഴ്ച കിക്കോഫ്. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഗോവ, ഡൽഹി, തമിഴ്നാട്, ഒഡിഷ, മേഘാലയ എന്നിവരുൾപ്പെടുന്ന ഗ്രൂപ് ബിയിലാണ് മുൻ ചാമ്പ്യന്മാരായ കേരളം. ‘എ’യിൽ സർവിസസ്, ബംഗാൾ, മണിപ്പൂർ, തെലങ്കാന, ജമ്മു-കശ്മീർ, രാജസ്ഥാൻ എന്നിവരും ഇറങ്ങും. ഡിസംബർ 15ന് ഗോവയുമായാണ് കേരളത്തിന്റെ ആദ്യകളി.
17ന് മേഘാലയയെയും 19ന് ഒഡിഷയെയും 22ന് ഡൽഹിയെയും 24ന് തമിഴ്നാടിനെയും നേരിടും. കോഴിക്കോട്ട് നടന്ന പ്രാഥമിക റൗണ്ടിലെ മൂന്നു മത്സരങ്ങളും വൻ മാർജിനിൽ ജയിച്ചാണ് കേരളം ഹൈദരാബാദിലെത്തിയിരിക്കുന്നത്. ക്വാർട്ടർ 26, 27 തീയതികളിലും സെമി ഫൈനൽ 29നും ഫൈനൽ 31നും നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

