Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാം ജയവുമായി കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ; ഛത്തിസ്ഗഢിനെ വീഴ്ത്തി (3-0)

text_fields
bookmark_border
Santosh Trophy
cancel

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബാളിൽ തുടർച്ചയായ മൂന്നാം ജയവുമായി കേരളം ഫൈനൽ റൗണ്ട് ഉറപ്പിച്ചു. ഗ്രൂപ് എയിലെ മൂന്നാം മത്സരത്തിൽ ഛത്തിസ്ഗഢിനെ എതിരില്ലാത്ത മൂന്നൂ ഗോളുകൾക്കാണ് കേരളം വീഴ്ത്തിയത്.

മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ ഇ.എസ്. സജീഷിലൂടെ തന്നെ കേരളം ലീഡെടുത്തു. 55ാം മിനിറ്റിൽ ജുനൈനും 69ാം മിനിറ്റിൽ നായകൻ നിജോ ഗിൽബർട്ടും കേരളത്തിന്‍റെ ലീഡ് വർധിപ്പിച്ചു. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും ജയിച്ച് ഒമ്പത് പോയന്റോടെ ഒന്നാമതാണ് കേരളം. ചൊവ്വാഴ്ച ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗോവയാണ് കേരളത്തിന്റെ എതിരാളികൾ. രണ്ടു കളികളിൽ നാലു പോയന്റുമായി ഗോവ രണ്ടാമതും മൂന്നു മത്സരങ്ങൾ കളിച്ച ഗുജറാത്ത് നാലു പോയന്‍റുമായി മൂന്നാം സ്ഥാനത്തുമാണ്.

ആറു ഗ്രൂപ്പിലെയും ജേതാക്കളും ഏറ്റവും മികച്ച മൂന്നു രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിൽ പ്രവേശിക്കുക. ഗുജറാത്തിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോൽപിച്ചാണ് കേരളം തുടങ്ങിയത്. തുടർന്ന് ജമ്മു-കശ്മീരിനെ 6-1നും തകർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Santosh Trophy: Kerala won third match
Next Story