Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്തോ​ഷ്...

സ​ന്തോ​ഷ് ട്രോ​ഫി;കേ​ര​ളം ഇ​ന്ന് സ​ർ​വി​സ​സി​നെ​തി​രെ

text_fields
bookmark_border
സ​ന്തോ​ഷ് ട്രോ​ഫി;കേ​ര​ളം ഇ​ന്ന് സ​ർ​വി​സ​സി​നെ​തി​രെ
cancel

ഇ​ട്ട​ന​ഗ​ർ: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ളി​ൽ കേ​ര​ള​ത്തി​ന് ഇ​ന്ന് അ​വ​സാ​ന ഗ്രൂ​പ് മ​ത്സ​രം. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ക​ളി​യി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ സ​ർ​വി​സ​സാ​ണ് എ​തി​രാ​ളി​ക​ൾ.

ഗ്രൂ​പ് എ​യി​ൽ​നി​ന്ന് സ​ർ​വി​സ​സും (9) ഗോ​വ​യും (8) കേ​ര​ള​വും (7) അ​സ​മും (6) ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി​യ​തി​നാ​ൽ മ​ത്സ​ര​ത്തി​ന്റെ ഫ​ലം അ​പ്ര​സ​ക്ത​മാ​ണെ​ങ്കി​ലും ആ​ത്മ​വി​ശ്വാ​സം കൂ​ട്ടാ​ൻ ജ​യ​ത്തി​ൽ കു​റ​ഞ്ഞൊ​ന്നും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഇ​ന്ന് സ​ർ​വി​സ​സും അ​സ​മി​നെ നേ​രി​ടു​ന്ന ഗോ​വ​യും തോ​ൽ​ക്കു​ന്ന പ​ക്ഷം നി​ജോ ഗി​ൽ​ബ​ർ​ട്ടി​നും സം​ഘ​ത്തി​നും 10 പോ‍യ​ന്റു​മാ​യി ഗ്രൂ​പ് ജേ​താ​ക്ക​ളു​മാ​വാം.

അ​സ​മി​നെ 3-1ന് ​തോ​ൽ​പി​ച്ച് തു​ട​ങ്ങി​യ കേ​ര​ളം തു​ട​ർ​ന്ന് ഗോ​വ​യോ​ട് 0-2ന് ​പ​രാ​ജ​യ​പ്പെ​ടു​ക​യും മേ​ഘാ​ല​യ​യോ​ട് 1-1 സ​മ​നി​ല പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് ത​ക​ർ​ത്താ​ണ് കേ​ര​ളം ക്വാ​ർ​ട്ട​ർ ഉ​റ​പ്പാ​ക്കി​യ​ത്. മേ​ഘാ​ല​യ​യും (2) അ​രു​ണാ​ച​ലും പു​റ​ത്താ​വു​ക​യും ചെ​യ്തു. ഗ്രൂ​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച ടീ​മു​ക​ളി​ലൊ​ന്നാ​ണ് സ​ർ​വി​സ​സ്.

മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച പ​ട്ടാ​ള​സം​ഘം ഗോ​വ​യോ​ടു മാ​ത്രം തോ​റ്റു. സ​ർ​വി​സ​സി​നെ​യും കേ​ര​ള​ത്തെ​യും തോ​ൽ​പി​ക്കാ​ൻ ഗോ​വ​ക്കു ക​ഴി​ഞ്ഞു. അ​രു​ണാ​ച​ൽ താ​ര​ത​മ്യേ​ന ദു​ർ​ബ​ല​രാ​യി​രു​ന്ന​തി​നാ​ൽ മ​ല​യാ​ളി​പ്പ​ട​ക്ക് യ​ഥാ​ർ​ഥ ശ​ക്തി​പ​രീ​ക്ഷ​ണ​ത്തി​ന്റെ ദി​വ​സ​മാ​ണ് ഇ​ന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh TrophyServicesSports NewsKerala
News Summary - Santosh Trophy; Kerala vs Services today
Next Story