സന്തോഷ് ട്രോഫി കേരളം ഇന്ന് കശ്മീരിനെതിരെ
text_fieldsമഡ്ഗാവ്: സന്തോഷ് ട്രോഫി ഗ്രൂപ് എയിലെ രണ്ടാം മത്സരത്തിൽ കേരളം വെള്ളിയാഴ്ച ജമ്മു-കശ്മീരിനെ നേരിടും. ആദ്യ കളിയിൽ ഗുജറാത്തിനെ 3-0ത്തിന് തകർത്ത് മികവുകാട്ടിയ നിജോ ഗിൽബർട്ടിനും സംഘത്തിനും ഇന്നും ജയിക്കാനാവുമെന്ന പ്രതീക്ഷയുണ്ട്. കശ്മീരിനിത് മൂന്നാം മത്സരമാണ്. ആദ്യ കളിയിൽ ഗുജറാത്തിനോട് തോറ്റെങ്കിലും തുടർന്ന് ഛത്തിസ്ഗഢിനെ പരാജയപ്പെടുത്താനായി. ബുധനാഴ്ച ഗുജറാത്തിനെതിരായ മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ കേരളത്തെ അക്ബർ സിദ്ദീഖിന്റെ ഇരട്ട ഗോളും നിജോയുടെ ഗോളുമാണ് വിജയത്തിലെത്തിച്ചത്. ബെനോലിം സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിനാണ് കളി. വൈകീട്ട് ആതിഥേയരായ ഗോവയും ഗുജറാത്തും ഏറ്റുമുട്ടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

