സന്തോഷ് ട്രോഫി: കേരള ടീം ഇന്ന് പുറപ്പെടും
text_fieldsഅരുണാചൽ പ്രദേശിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ന് പുറപ്പെടുന്ന കേരളം ടീം അംഗങ്ങൾ എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ പരിശീലന മത്സരത്തിൽ ചിത്രം: ബൈജു കൊടുവള്ളി
കൊച്ചി: ബുധനാഴ്ച അരുണാചൽ പ്രദേശിൽ ആരംഭിക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ പങ്കെടുക്കാനായി കേരള ടീം ശനിയാഴ്ച പുറപ്പെടും. രാത്രിയാണ് നെടുമ്പാശ്ശേരിയിൽനിന്ന് വിമാനത്തിൽ ടീം യാത്ര തിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് 2.30ന് അസമുമായാണ് നിജോ ഗിൽബർട്ട് നയിക്കുന്ന കേരള ടീമിന്റെ ആദ്യ മത്സരം. ജി. സഞ്ജുവാണ് വൈസ് ക്യാപ്റ്റൻ. സതീവൻ ബാലനാണ് മുഖ്യപരിശീലകൻ. കെ.പി. അസീസ് സഹപരിശീലകനും ഹർഷൽ റഹ്മാൻ ഗോൾ കീപ്പിങ് കോച്ചുമാണ്.
മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ഡോ. പി.എം. സുധീർ കുമാർ ആണ് ടീം മാനേജർ. അരുണാചൽപ്രദേശ്, ഗോവ, മേഘാലയ, സർവിസസ്, അസം ടീമുകൾ ഉൾപ്പെട്ട എ ഗ്രൂപ്പിലാണ് കേരളം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

