സന്തോഷ് ട്രോഫി: കേരളം എ ഗ്രൂപ്പിൽ
text_fieldsന്യൂഡൽഹി: 77ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പുകൾ തിരിച്ചപ്പോൾ ഫൈനൽ റൗണ്ട് പ്രതീക്ഷയിൽ മുൻ ചാമ്പ്യന്മാരായ കേരളം. ഗോവ, ഛത്തിസ്ഗഢ്, ഗുജറാത്ത്, അരുണാചൽ പ്രദേശ്, ജമ്മു-കശ്മീർ ഉൾപ്പെടുന്ന ഗ്രൂപ് എ യിലാണ് കേരളം. 36 ടീമുകളെ ആറെണ്ണം വീതം ആറ് ഗ്രൂപ്പുകളാക്കിയാണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ് ജേതാക്കളും മികച്ച നാല് റണ്ണറപ്പുകളും ഫൈനൽ റൗണ്ടിലെത്തും.
നിലവിലെ ചാമ്പ്യന്മാരായ കർണാടകയും റണ്ണറപ്പ് മേഘാലയയും നേരിട്ട് ഫൈനൽ റൗണ്ടിൽ കടന്നിട്ടുണ്ട്. 76ാമത് സന്തോഷ് ട്രോഫി സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടന്നത് സൗദി അറേബ്യയിലാണ്. സീനിയർ വനിത ചാമ്പ്യൻഷിപ് ഗ്രൂപ്പുകളും പ്രഖ്യാപിച്ചു. ചണ്ഡിഗഢ്, അസം, സിക്കിം, കർണാടക, ത്രിപുര ഉൾപ്പെടുന്ന ഗ്രൂപ് സിയിലാണ് കേരളം. ഇരു ചാമ്പ്യൻഷിപ്പുകളുടെയും വേദിയും തീയതിയും പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

