Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്തോ​ഷ് ട്രോ​ഫി:...

സ​ന്തോ​ഷ് ട്രോ​ഫി: കേരളത്തിന് ഇന്ന് കർണാടക

text_fields
bookmark_border
santosh trophy
cancel

ഭു​വ​നേ​ശ്വ​ർ: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ളി​ൽ കേ​ര​ള​ത്തി​ന് ഞാ​യ​റാ​ഴ്ച ര​ണ്ടാം അ​ങ്കം. അ​യ​ൽ​ക്കാ​രും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളു​മാ​യ ക​ർ​ണാ​ട​ക​യാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രു​ടെ എ​തി​രാ​ളി​ക​ൾ. ഗ്രൂ​പ് ‘എ’​യി​ലെ ആ​ദ്യ ക​ളി​യി​ൽ ഗോ​വ​യെ 3-2ന് ​തോ​ൽ​പി​ച്ച് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ മു​ന്നി​ലാ​ണ് കേ​ര​ളം.

സ​മ​നി​ല​യോ​ടെ തു​ട​ങ്ങി​യ ക​ർ​ണാ​ട​ക, പ​ഞ്ചാ​ബ്, ഒ​ഡി​ഷ, മ​ഹാ​രാ​ഷ്ട്ര ടീ​മു​ക​ൾ​ക്ക് ഓ​രോ പോ​യ​ന്റേ ഉ​ള്ളൂ. മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ​കൂ​ടി ബാ​ക്കി​യു​ള്ള കേ​ര​ള​ത്തി​ന് ഇ​ന്ന് ജ​യി​ച്ചാ​ൽ സെ​മി ഫൈ​ന​ലി​ലേ​ക്ക് ഒ​രു​പ​ടി​കൂ​ടി അ​ടു​ക്കാം. ഒ.​എ​ഫ്.​എ ബ​റ്റാ​ലി​യ​ൻ ഗ്രൗ​ണ്ടി​ൽ രാ​വി​ലെ ഒ​മ്പ​തി​നാ​ണ് ക​ളി. വൈ​കീ​ട്ട് മൂ​ന്നി​ന് പ​ഞ്ചാ​ബും മ​ഹാ​രാ​ഷ്ട്ര​യും ഒ​ഡി​ഷ​യും പ​ഞ്ചാ​ബും ഏ​റ്റു​മു​ട്ടും.

ബം​ഗാ​ളി​നെ കു​രു​ക്കി ഡ​ൽ​ഹി; മ​ണി​പ്പൂ​ർ, സ​ർ​വി​സ​സ് മു​ന്നോ​ട്ട്

ഗ്രൂ​പ് ‘ബി’​യി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബം​ഗാ​ളും ഡ​ൽ​ഹി​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മും ര​ണ്ടു ഗോ​ൾ വീ​തം അ​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. നീ​ര​ജ് ഭ​ണ്ഡാ​രി​യും (8) ഗൗ​ര​വ് റാ​വ​ത്തു​മാ​ണ് (72) ഡ​ൽ​ഹി​ക്ക് വേ​ണ്ടി സ്കോ​ർ ചെ​യ്ത​ത്. ബം​ഗാ​ളി​ന്റെ ഗോ​ളു​ക​ൾ 50, 61 മി​നി​റ്റു​ക​ളി​ൽ നാ​രോ ഹ​രി​ശ്രേ​ഷ്ഠ നേ​ടി.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ മ​ണി​പ്പൂ​ർ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളി​ന് റെ​യി​ൽ​വേ​സി​നെ​യും സ​ർ​വി​സ​സ് 2-0ത്തി​ന് മേ​ഘാ​ല​യ​യെ​യും തോ​ൽ​പി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ നാ​ങ്ബം ന​വോ​ച സി​ങ്ങും (56, 69, 73) ഇ​ൻ​ജു​റി ടൈ​മി​ൽ യാ​മി ലോ​ങ് വാ​യും (90+2) നേ​ടി​യ ഗോ​ളു​ക​ളാ​ണ് റെ​യി​ൽ​വേ​സി​ന്റെ വി​ധി​യെ​ഴു​തി​യ​ത്. 72ാം മി​നി​റ്റി​ൽ ആ​ർ. രാ​മ​കൃ​ഷ്ണ​നി​ലൂ​ടെ​യാ​യി​രു​ന്നു ആ​ശ്വാ​സം. മേ​ഘാ​ല​യ​ക്കെ​തി​രെ സ​ർ​വി​സ​സി​നാ​യി ബി. ​സു​നി​ലും (28) മോ​യ്റാ​ങ്തം റൊ​ണാ​ൾ​ഡോ സി​ങ്ങും (45+1) വ​ല​കു​ലു​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaSantosh TrophyKerala News
News Summary - Santosh Trophy-Karnataka-Kerala
Next Story