Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്തോഷ്‌ ട്രോഫി ക്യാമ്പ് 25 മുതൽ എം.എ കോളജ് ഗ്രൗണ്ടിൽ

text_fields
bookmark_border
നിജോ ഗിൽബെർട്ടാണ് ക്യാപറ്റൻ; സതീവൻ ബാലൻ മുഖ്യപരിശീലകൻ
സന്തോഷ്‌ ട്രോഫി ക്യാമ്പ് 25 മുതൽ എം.എ കോളജ് ഗ്രൗണ്ടിൽ
cancel

കോതമംഗലം: സന്തോഷ്‌ ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന സീനിയർ ടീമിന്‍റെ പരിശീലന ക്യാമ്പിന്റെ അടുത്തഘട്ടം ഈ മാസം 25 മുതൽ കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിൽ ആരംഭിക്കും.

ഫെബ്രുവരി 21 മുതൽ മാർച്ച്‌ ഒമ്പതുവരെ അരുണാചൽപ്രദേശിലാണ് ടൂർണമെന്‍റ്. നിജോ ഗിൽബെർട്ടാണ് നായകൻ. സതീവൻ ബാലൻ മുഖ്യപരിശീലകനും. കെ. മുഹമ്മദ്‌ അസ്ഹർ (മലപ്പുറം), സിദ്ധാർഥ് രാജീവൻ നായർ (കോഴിക്കോട്), പി.പി. മുഹമ്മദ്‌ നിഷാദ് (മലപ്പുറം) എന്നിവരാണ് ഗോൾകീപ്പർമാർ. ബെൽജിം ബോസ്റ്റർ (തിരുവനന്തപുരം), ജി. സഞ്ജു (വൈസ് ക്യാപ്റ്റൻ, എറണാകുളം), ആർ. ഷിനു (തിരുവനന്തപുരം), മുഹമ്മദ് സലീം (കോട്ടയം), നിതിൻ മധു (എറണാകുളം), ആർ. സുജിത് (തൃശൂർ), കെ.പി. ശരത് (തൃശൂർ) എന്നിവരാണ് പ്രതിരോധനിരയിൽ.

മധ്യനിരയിൽ നിജോ ഗിൽബെർട്ട് (തിരുവനന്തപുരം), വി. അർജുൻ (കോഴിക്കോട്), ജി. ജിതിൻ (പാലക്കാട്‌), എൻ.പി. അക്ബർ സിദ്ദീഖ് (മലപ്പുറം), എം. റാഷിദ് (കാസർകോട്), ഇ.കെ. റിസ്വാൻ അലി (കണ്ണൂർ), ബിജേഷ് ബാലൻ (തൃശൂർ), അബ്ദുറഹീം (ഇടുക്കി) എന്നിവരും മുൻനിരയിൽ കെ. ജുനൈൻ (മലപ്പുറം), ഇ. സജീഷ് (പാലക്കാട്‌), എസ്. മുഹമ്മദ് ആഷിഖ് (പാലക്കാട്‌), ബി. നരേഷ് (മലപ്പുറം) എന്നിവരും അണിനിരക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Santosh Trophy Camp from 25th at MA College ground
Next Story