Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ്​ ട്രോഫി...

സന്തോഷ്​ ട്രോഫി ക്യാമ്പിന്​ തുടക്കം

text_fields
bookmark_border
സന്തോഷ്​ ട്രോഫി ക്യാമ്പിന്​ തുടക്കം
cancel

കോ​ഴി​ക്കോ​ട്​: സ​ന്തോ​ഷ്​​ട്രോ​ഫി ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​െൻറ കോ​ച്ചി​ങ്​ ക്യാ​മ്പി​ന്​ തു​ട​ക്കം. ​മു​ഖ്യ​പ​രി​ശീ​ല​ക​ൻ ബി​നോ ജോ​ർ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ ​ദേ​വ​ഗി​രി സെൻറ്​ ജോ​സ​ഫ്​​സ്​ കോ​ള​ജ്​ മൈ​താ​ന​ത്ത്​ രാ​വി​െ​ല​യും വൈ​കീ​ട്ടു​മാ​ണ്​​ പ​രി​ശീ​ല​നം. എ​റ​ണാ​കു​ള​ത്ത്​ സ​മാ​പി​ച്ച അ​ന്ത​ർ​ജി​ല്ല സീ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ളി​ച്ച 35 താ​ര​ങ്ങ​ളാ​ണ്​ ക്യാ​മ്പി​ലു​ള്ള​ത്.

നി​ല​വി​ൽ ക്യാ​മ്പി​ലു​ള്ള​വ​രു​ടെ പ്ര​ക​ട​നം വി​ല​യി​രു​ത്തും. മ​റ്റ്​ താ​ര​ങ്ങ​ളും ക്യാ​മ്പി​ലെ​ത്തും. കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ​്​​സ്, ഗോ​കു​ലം കേ​ര​ള എ​ഫ്.​സി,​ കേ​ര​ള യു​നൈ​റ്റ​ഡ്​ തു​ട​ങ്ങി​യ ​ക്ല​ബു​ക​ളു​ടെ റി​സ​ർ​വ്​ ടീ​മു​ക​ളി​ലെ താ​ര​ങ്ങ​ളെ​യും ക്യാ​മ്പി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കും. സം​സ്​​ഥാ​ന​ത്തി​നു​ പു​റ​ത്ത്​ ക​ളി​ക്കു​ന്ന മ​ല​യാ​ളി​ക​ളെ​യും ടീ​മി​ലു​ൾ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ, ഐ ​ലീ​ഗി​ലും ഐ.​എ​സ്.​എ​ല്ലി​ലും ക​ളി​ക്കു​ന്ന​വ​ർ സ​ന്തോ​ഷ്​​ട്രോ​ഫി ടീ​മി​ലു​ണ്ടാ​കി​ല്ല.

ദ​ക്ഷി​ണ​മേ​ഖ​ല മ​ത്സ​ര​ങ്ങ​ളും ഫൈ​ന​ൽ റൗ​ണ്ടും കേ​ര​ള​ത്തി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. മ​ല​പ്പു​റം പ​യ്യ​നാ​ട്​ സ്​​റ്റേ​ഡി​യ​മാ​ണ്​ പ്ര​ധാ​ന വേ​ദി. 2020ൽ ​കോ​ഴി​ക്കോ​ട്​ ന​ട​ന്ന ദ​ക്ഷി​ണ​മേ​ഖ​ല മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള​മാ​യി​രു​ന്നു ജേ​താ​ക്ക​ൾ. മി​സോ​റാ​മി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഫൈ​ന​ൽ റൗ​ണ്ട്​ ചാ​മ്പ്യ​ൻ​ഷി​പ്​ കോ​വി​ഡ്​ കാ​ര​ണം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ന്​ ഏ​റെ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന്​ കോ​ച്ച്​ ബി​നോ ജോ​ർ​ജ്​ പ​റ​ഞ്ഞു.

ടി.​ജി. പു​രു​ഷോ​ത്ത​മ​നാ​ണ്​ സ​ഹ​പ​രി​ശീ​ല​ക​ൻ. ഗോ​ൾ​കീ​പ്പി​ങ്​ പ​രി​ശീ​ല​ക​നാ​യി സ​ജി ജോ​യി​യും ടീ​മി​നൊ​പ്പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh Trophy
News Summary - Santosh Trophy camp begins
Next Story