Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സന്തോഷ് ട്രോഫിയിൽ കർണാടകക്കെതിരെ കേരളത്തിന് തോൽവി
text_fieldsbookmark_border
ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫുട്ബാളിൽ രണ്ടാം മത്സരത്തിൽ അയൽക്കാരും കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളുമായ കർണാടകക്കെതിരെ കേരളത്തിന് തോൽവി (1-0). 20-ാം മിനിറ്റില്‍ അഭിഷേക് ശങ്കറാണ് കര്‍ണാടകയുടെ വിജയ ഗോള്‍ നേടിയത്.
ആദ്യ മത്സരത്തില്‍ ഗോവയെ 3-2ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ കേരളത്തെ ഇന്ന് കര്‍ണാടക വെള്ളംകുടിപ്പിക്കുകയായിരുന്നു. മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളിലെത്താനായില്ല. 20ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് ജേക്കബ് ജോണ്‍ ബോക്സിലേക്ക് ഉയര്‍ത്തിനല്‍കിയ പന്താണ് അഭിഷേക് ശങ്കർ ഗോളാക്കി മാറ്റിയത്. പന്ത് നെഞ്ചിൽ സ്വീകരിച്ച് ഗോളിലേക്ക് തട്ടിയിട്ടു. പിന്നീട് മറുഗോളിനായുള്ള കേരളത്തിന്റെ ശ്രമങ്ങളൊന്നും ലക്ഷ്യംകണ്ടില്ല.
14ന് മഹാരാഷ്ട്രക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
Next Story

