Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്തോഷ് ട്രോഫി: മൂന്നാം ജയം തേടി കേരളം

text_fields
bookmark_border
സന്തോഷ് ട്രോഫി: മൂന്നാം ജയം തേടി കേരളം
cancel

കോഴിക്കോട്: നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി രണ്ടാം ഗ്രൂപ് മത്സരത്തിൽ ഞായറാഴ്ച ആന്ധ്രയെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചു. ആറ് പോയന്റുമായി കേരളം തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. വൻ മാർജിനിൽ വിജയിച്ച രണ്ട് മത്സരങ്ങളുടെയും തുടർച്ച ആവർത്തിക്കാനാണ് വി. മിഥുന്റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 3.30ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ കേരളം മൂന്നാമങ്കത്തിന് ഇറങ്ങുക.

രാജസ്ഥാനെ 7-0നും ബിഹാറിനെ 4-1നും തോൽപിച്ച കേരളം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.കഴിഞ്ഞ ദിവസം രാജസ്ഥാനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ആന്ധ്ര കേരളത്തിന് ഒട്ടും ഭീഷണിയല്ല. മുന്നേറ്റ നിരയിൽ വിഗ്‌നേഷും നരേഷും മധ്യനിരയിൽ നിജോ ഗിൽബർട്ടും റിസ്‍വാനും മികച്ച ഫോമിലാണെന്നത് കേരളത്തിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Santhosh Trophy: Kerala looking for third win
Next Story