സന്തോഷ് ട്രോഫി: കേരളത്തിന് ജയം ജീവനാണ്
text_fieldsകോഴിക്കോട്: ജയത്തിൽ കുറഞ്ഞൊന്നും പോരെന്നുറപ്പുണ്ട്. ഒരു സമനില പോലും ചിലപ്പേൾ ‘സമനില’ തെറ്റിച്ചേക്കാം. അതുകൊണ്ട് നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് സന്തോഷ് ട്രോഫി ഗ്രൂപ് രണ്ടിൽ ഇന്ന് ജമ്മു-കശ്മീരിനെ നേരിടുമ്പോൾ ജയമല്ലാതെ മറ്റൊരു ചിന്തയുമില്ല.
വൈകീട്ട് 3.30നാണ് മത്സരം. ആറ് ഗ്രൂപ്പുകളിൽനിന്ന് ഓരോ ടീമും ഏറ്റവും മികച്ച രണ്ടാം സ്ഥാനക്കാരും മാത്രമേ ഫൈനൽ റൗണ്ടിലേക്കെത്തൂ എന്നതിനാൽ ഇനി ജീവന്മരണ പോരാട്ടമാണ്.
അവസാന മത്സരം ഞായറാഴ്ച ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്ന മിസോറമിനെതിരെയാണ്. ഇതുവരെ കേരളത്തിന് കരുത്തന്മാരെ നേരിടേണ്ടിവന്നിട്ടില്ല എന്നതിനാൽ ടീമിന്റെ മികവ് ശരിക്കും പരീക്ഷിക്കപ്പെട്ടിട്ടില്ല. അതുതന്നെയാണ് കേരളത്തിന്റെ ചങ്കിടിപ്പിക്കുന്നതും.
അട്ടിമറികൾക്ക് ശേഷിയുള്ള ടീമാണ് കശ്മീർ. നാലു കളികളിൽനിന്ന് 12 പോയന്റുമായി മിസോറം മുന്നിൽകടന്നു. മൂന്നു കളികളിൽനിന്ന് മൂന്നു ജയവുമായി ഒമ്പതു പോയന്റുള്ള കേരളം രണ്ടാമതായി. ഇനിയുള്ള രണ്ടു കളിയും നിർണായകം. കശ്മീരിനെ തോൽപിക്കുകയും മിസോറമുമായി സമനിലയാവുകയും ചെയ്താലും കേരളത്തിന് ഫൈനൽ റൗണ്ടിലെത്താം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

