Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്തോഷ് ട്രോഫി: ആന്ധ്രയുടെ വലയും നിറച്ച് കേരളം

text_fields
bookmark_border
സന്തോഷ് ട്രോഫി: ആന്ധ്രയുടെ വലയും നിറച്ച് കേരളം
cancel

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബാളില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോൾവർഷവുമായി കേരളം. എതിരില്ലാത്ത അഞ്ച് ഗോളിന് ആന്ധ്രാപ്രദേശിനെയാണ് കീഴടക്കിയത്. നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് സലീം, അബ്ദുറഹീം, വിശാഖ് മോഹനന്‍, ക്യാപ്റ്റന്‍ വിഗ്നേഷ് എന്നിവരാണ് കേരളത്തിനായി ഗോൾ നേടിയത്.

കോഴിക്കോട് കോർപറേഷന്‍‌ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 15ാം മിനിറ്റിൽ നിജോ ഗിൽബർട്ടാണ് കേരളത്തിന്‍റെ അക്കൗണ്ട് തുറന്നത്. മൂന്ന് മിനിറ്റിനകം ഡിഫൻഡർ മുഹമ്മദ് സലീമും ലക്ഷ്യം കണ്ടു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ റഹീമിലൂടെ മൂന്നാം ഗോളും നേടി. 52ാം മിനിറ്റില്‍ കേരളത്തിന് ലഭിച്ച കോര്‍ണര്‍ ഹെഡ് ചെയ്ത് വിശാഖ് ലീഡ് നാലായി ഉയർത്തി. 62ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വിഘ്നേഷിലൂടെ കേരളം ഗോള്‍വേട്ട പൂര്‍ത്തിയാക്കി.

ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളിന് രാജസ്ഥാനെ കീഴടക്കിയ കേരളം രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിന് ബിഹാറിനെയും തോൽപിച്ചിരുന്നു. ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Santhosh Trophy: Andhra's net is also filled by Kerala
Next Story