എ.ടി.കെ വിട്ട് സന്ദേശ് ജിങ്കാൻ; ഇനി പുതിയ തട്ടകം
text_fieldsബംഗളൂരു: ഇന്ത്യൻ ഡിഫൻഡർ സന്ദേശ് ജിങ്കാൻ ബംഗളൂരു എഫ്.സിയിലെത്തി. എ.ടി.കെ മോഹൻ ബഗാനിൽ നിന്നാണ് സന്ദേശ് ജിങ്കാൻ ബംഗളൂരു എഫ്.സിയിലെത്തിയിരിക്കുന്നത്. ജിങ്കാൻ ബഗാൻ വിടുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈസ്റ്റ്ബംഗാൾ, ബംഗ്ളൂരു എഫ്.സി ടീമുകളിലൊന്നിലേക്ക് ജിങ്കാൻ മാറുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിൽ ഈസ്റ്റ് ബംഗാളിനാണ് മേൽക്കൈയെന്നും വാർത്തകൾ വന്നിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി 78 മത്സരങ്ങൾ കളിച്ച ജിങ്കാൻ 2020 സീസണൊടുവിലാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്.
ഫിജിയൻ താരം റോയ് കൃഷ്ണയും എ.ടി.കെയോട് വിടപറഞ്ഞിരുന്നു. ബംഗളൂരു എഫ്.സിയിലേക്കാണ് കൃഷ്ണ പോയത്. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്കൊപ്പം റോയ് കൃഷ്ണ കൂടി എത്തുന്നതോടെ ബംഗളൂരു എഫ്.സിക്ക് ഇരട്ടി കരുത്താകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

