Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
കളംവിടാത്ത ഒാർമകളുമായി സലാം ഫുട്​ബാൾ
cancel
camera_alt

സ​ലാം ഫു​ട്​​ബാ​ൾ പു​സ്​​ത​ക​ത്തി​െൻറ പോ​സ്​​റ്റ​ർ

കോ​ഴി​ക്കോ​ട്: ​ഗോ​ള​ടി​ക്കാ​തെ ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന്​ ക​യ​റി​പ്പോ​രാ​ത്ത പ്ര​തി​ഭ​ക്ക്​ മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി നാ​ട്ടു​കാ​ർ ഒാ​ർ​മ​പ്പു​സ്​​ത​ക​മൊ​രു​ക്കു​ന്നു.

ദേ​ശീ​യ ടൂ​ർ​ണ​മെൻറു​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നെ​ങ്കി​ലും ക​ളി​ക്ക​ളം വി​ട്ട​തോ​ടെ എ​ല്ലാ​വ​രും മ​റ​ന്ന ചേ​ന്ദ​മം​ഗ​ലൂ​ർ പു​തി​യോ​ട്ടി​ൽ അ​ബ്​​ദു​ൽ സ​ലാം എ​ന്ന ഫു​ട്​​ബാ​ള​റെ കു​റി​ച്ചാ​ണ്​ അ​ദ്ദേ​ഹം മ​രി​ച്ച്​ മൂ​ന്നു​മാ​സം പി​ന്നി​ടു​േ​മ്പാ​ഴേ​ക്കും പ്ര​ഗ​ല്​​ഭ​രു​ടെ അ​നു​സ്​​മ​ര​ണ​മു​ൾ​പെ​ടു​ത്തി പു​സ്​​ത​കം ത​യാ​റാ​ക്കു​ന്ന​ത്.

കേ​ര​ള ജൂ​നി​യ​ർ ടീ​മി​ലും ക​ർ​ണാ​ട​ക​ക്കു​വേ​ണ്ടി സ​ന്തോ​ഷ് ട്രോ​ഫി​യി​ലും ക​ളി​ച്ച മ​ധു​ര കോ​ട്സി​െൻറ ക​ളി​ക്കാ​ര​നാ​യി​രു​ന്ന അ​ബ്​​ദു​ൽ സ​ലാ​മി​നെ​യും കാ​ൽ​പ​ന്തു ക​ളി​യെ​യും കു​റി​ച്ച്​ 'സ​ലാം ഫു​ട്ബോ​ൾ' എ​ന്ന പു​സ്ത​കം ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ പു​റ​ത്തി​റ​ങ്ങും.

മാ​ധ്യ​മ, സാം​സ്കാ​രി​ക, കാ​യി​ക, സാ​മൂ​ഹി​ക മേ​ഖ​ല​യി​ലെ 50ലേ​റെ പേ​ര​ട​ക്കം 70 ഓ​ളം പേ​ർ പു​സ്ത​ക​ത്തി​ൽ എ​ഴു​തു​ന്നു​ണ്ടെ​ന്ന് എ​ഡി​റ്റ​ർ കെ.​ടി. അ​ബ്​​ദു​റ​ബ്ബ് പ​റ​ഞ്ഞു. ക​ളി​ച്ച ക​ളി​ക​ളി​ലൊ​ക്കെ ഗോ​ള​ടി​ച്ചു മൈ​താ​ന​ച​രി​ത്ര​ത്തി​ൽ സ​ലാം ത​െൻറ പേ​ര് കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​െൻറ ഫു​ട്​​ബാ​ൾ ജീ​വി​തം എ​വി​ടെ​യും അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​സ്ത​കം ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. കേ​ര​ള​ത്തി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ഫു​ട്​​ബാ​ൾ രം​ഗ​ത്തെ​ക്കു​റി​ച്ചും പു​സ്ത​കം ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. മീ​ഡി​യ വ​ൺ-​മാ​ധ്യ​മം ഗ്രൂ​പ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്മാ​ൻ, ക​ളി​യെ​ഴു​ത്തു​കാ​രാ​യ കെ. ​അ​ബൂ​ബ​ക്ക​ർ, ക​മാ​ൽ വ​ര​ദൂ​ർ, മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഐ.​എം. വി​ജ​യ​ൻ, യു. ​ഷ​റ​ഫ​ലി, കു​രി​കേ​ശ് മാ​ത്യു, റി​ക്കി ബ്രൗ​ൺ തു​ട​ങ്ങി​യ​വ​രു​ടെ കു​റി​പ്പു​ക​ൾ പു​സ്​​ത​ക​ത്തി​ലു​ണ്ട്. പെ​ൻ​ഡു​ലം ബു​ക്​​സ്​ ആ​ണ് പ്ര​സാ​ധ​ക​ർ.

Show Full Article
TAGS:‘Salam Football’ puthiyottil salam football 
Web Title - salam football a book on late footballer puthiyottil salam
Next Story