സലാഹ് തിരിച്ചെത്തി; ഇന്നിറങ്ങും
text_fieldsസലാഹ് ലിവർപൂളിെൻറ പുതിയ പരിശീലന കേന്ദ്രത്തിൽ
ലണ്ടൻ: കോവിഡ് ഭേദമായി ടീമിനൊപ്പം ചേർന്ന ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലാഹ് ഇന്ന് കളത്തിലിറങ്ങും. ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാൻറക്കെതിരെ ബൂട്ടണിയുമെന്ന് കോച്ച് യുർഗൻ േക്ലാപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഈജിപ്തിൽനിന്നും ലണ്ടനിലെത്തിയ താരം, തിങ്കളാഴ്ച കിർക്ബിയിലെ അക്സ ട്രെയിനിങ് സെൻററിൽനിന്നുള്ള ചിത്രം പങ്കുവെച്ചാണ് തിരിച്ചുവരവ് അറിയിച്ചത്. ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാറൗണ്ടിൽ പങ്കെടുക്കാനായി ഈജിപ്തിലെത്തിയശേഷമാണ് സലാഹിന് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, സഹോദരെൻറ വിവാഹച്ചടങ്ങിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സലാഹിനെതിരെ ഇൗജിപ്തിൽ പ്രതിഷേധമുയരുകയാണ്. വിവാഹച്ചടങ്ങിൽ പങ്കെടുത്തതിനു പിന്നാലെ കോവിഡ് സ്ഥിരീകരിച്ചപ്പോൾ മാസ്ക് അണിയാതെ നൃത്തംചെയ്യുന്ന വിഡിയോ വൈറലാവുകയും വിമർശിക്കപ്പെടുകയും ചെയ്തു.

