Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ കപ്പ്: പരിക്ക് മാറി, സഹൽ കളിക്കും

text_fields
bookmark_border
ഏഷ്യൻ കപ്പ് ഫുട്ബാളിലെ അവസാന മത്സരത്തിൽ സിറിയക്കെതിരെ മലയാളി താരം സഹൽ അബ്ദുൽ സമദിന് കളിക്കാൻ കഴിയുമെന്ന് കോച്ച് ഇഗോർ സ്റ്റിമാക്
ഏഷ്യൻ കപ്പ്: പരിക്ക് മാറി, സഹൽ കളിക്കും
cancel

ദോഹ: ഏഷ്യൻ കപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ചൊവ്വാഴ്ച ബൂട്ടുകെട്ടാനിരിക്കെ മലയാളി മധ്യനിര താരം സഹൽ അബ്ദുൽ സമദ് കളിക്കുമെന്ന് സൂചന നൽകി കോച്ച് ഇഗോർ സ്റ്റിമാക്. ദോഹയിൽ നടന്ന പ്രീമാച്ച് വാർത്താ സമ്മേളനത്തിലാണ് സഹൽ ഉൾപ്പെടെ മുഴുവൻ ടീം അംഗങ്ങളും മത്സരത്തിന് ഫിറ്റ്നസ് വീണ്ടെടുത്തായി കോച്ച് വ്യക്തമാക്കിയത്.

അൽബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ടീമിന് നിർണായകമാണെന്ന് വ്യക്തമാക്കിയ കോച്ച്, മധ്യനിര താരം സഹൽ കളിക്കാൻ സജ്ജമാണെന്നും എന്നാൽ ​െപ്ലയിങ് ഇലവനിൽ ഇടമുണ്ടാകുമോ എന്ന് ഉറപ്പു പറയാനാവില്ലെന്നും വിശദീകരിച്ചു.

ഗ്രൂപ് റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളിലും മധ്യനിരയിൽ സഹൽ കളിച്ചിരുന്നില്ല. ഐ.എസ്.എൽ മത്സരത്തിനിടെ ഏറ്റ പരിക്കു കാരണം ദീർഘ നാളായി താരം വിശ്രമത്തിലായിരുന്നു. എങ്കിലും, അവസാന മത്സരത്തിന് മുമ്പായി പരിക്കു മാറി തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ 26 അംഗ സംഘത്തിൽ സഹലിനെയും ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ടീം ദോഹയിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sahal to play in Asian Cup
Next Story