Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസഹൽ, ആഷിഖ്, സുഹൈർ...

സഹൽ, ആഷിഖ്, സുഹൈർ ഇന്ത്യൻ ക്യാമ്പിൽ

text_fields
bookmark_border
സഹൽ, ആഷിഖ്, സുഹൈർ ഇന്ത്യൻ ക്യാമ്പിൽ
cancel

ന്യൂ​ഡ​ൽ​ഹി: ബ​ഹ്റൈ​നും ബ​ല​റൂ​സി​നു​മെ​തി​രെ സൗ​ഹൃ​ദ​മ​ത്സ​ര​ങ്ങ​ൾ​ക്കൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു​ള്ള പ​രി​ശീ​ല​ന ക്യാ​മ്പി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ സ​ഹ​ൽ അ​ബ്ദു​സ്സ​മ​ദ്, ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ ആ​ഷി​ഖ് കു​രു​ണി​യ​ൻ, നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​ന്റെ വി.​പി. സു​ഹൈ​ർ എ​ന്നി​വ​രാ​ണ് കോ​ച്ച് ഇ​ഗോ​ർ സ്റ്റി​മാ​കി​ന്റെ 38 അം​ഗ സം​ഘ​ത്തി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ൾ​വ​ല​ക്കു മു​ന്നി​ൽ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന പ്ര​ഭ്സു​ഖ​ൻ ഗി​ല്ലും മ​ധ്യ​നി​ര താ​രം ജീ​ക്സ​ൺ സി​ങ്ങും സം​ഘ​ത്തി​ലു​ണ്ട്. പു​ണെ​യി​ൽ ഈ​മാ​സം 10നാ​ണ് ക്യാ​മ്പ് തു​ട​ങ്ങു​ക. ഐ.​എ​സ്.​എ​ൽ സെ​മി​യി​ലും ​ഫൈ​ന​ലി​ലും ക​ളി​ക്കു​ന്ന​വ​ർ അ​തു ക​ഴി​ഞ്ഞ​ശേ​ഷ​മേ ക്യാ​മ്പി​ൽ ചേ​രൂ. 21ന് ​ബ​ഹ്റൈ​നി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്പാ​യി ടീം ​പ്ര​ഖ്യാ​പി​ക്കും. 23ന് ​ബ​ഹ്റൈ​നെ​തി​രെ​യും 26ന് ​ബ​ല​റൂ​സി​നെ​തി​രെ​യു​മാ​ണ് ക​ളി​ക​ൾ.

ക്യാ​മ്പി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ-​ഗോ​ൾ​കീ​പ്പ​ർ​മാ​ർ: ഗു​ർ​പ്രീ​ത് സി​ങ് സ​ന്ധു, അ​മ​രീ​ന്ദ​ർ സി​ങ്, ധീ​ര​ജ് സി​ങ്, പ്ര​ഭ്സു​ഖ​ൻ സി​ങ് ഗി​ൽ, മു​ഹ​മ്മ​ദ് ന​വാ​സ്. ഡി​ഫ​ൻ​ഡ​ർ​മാ​ർ: പ്രീ​തം കൊ​ട്ടാ​ൽ, അ​ശു​തോ​ഷ് മേ​ത്ത, സെ​രി​റ്റ​ൺ ഫെ​ർ​ണാ​ണ്ട​സ്, ആ​ശി​ഷ് റാ​യ്, രാ​ഹു​ൽ ബെ​ക്കെ, സ​ന്ദേ​ശ് ജി​ങ്കാ​ൻ, ദീ​പ​ക് താ​ൻ​ഗ്രി, ന​രേ​ന്ദ​ർ ​ഗ​ഹ്ലോ​ട്ട്, ചി​ൻ​ഗ്ലെ​ൻ​സെ​ന സി​ങ്, സു​ഭാ​ശി​ഷ് ബോ​സ്, ആ​കാ​ശ് മി​ശ്ര, മ​ന്ദ​ർ​റാ​വു ദേ​ശാ​യ്, റോ​ഷ​ൻ സി​ങ്.

മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ: ഉ​ദാ​ന്ത സി​ങ്, വി​ക്രം പ്ര​താ​പ് സി​ങ്, അ​നി​രു​ദ്ധ് ഥാ​പ, പ്ര​ണോ​യ് ഹ​ൽ​ദാ​ർ, ജീ​ക്സ​ൺ സി​ങ്, ഗ്ലാ​ൻ മാ​ർ​ട്ടി​ൻ​സ്, ബ്ര​ൻ​ഡ​ൻ ഫെ​ർ​ണാ​ണ്ട​സ്, ലാ​ലെ​ങ്മാ​വി​യ, സ​ഹ​ൽ അ​ബ്ദു​സ്സ​മ​ദ്, യാ​സി​ർ മു​ഹ​മ്മ​ദ്, ആ​ഷി​ഖ് കു​രു​ണി​യ​ൻ, അ​നി​കേ​ത് ജാ​ദ​വ്, ലാ​ലി​യ​ൻ​സു​വാ​ല ചാ​ങ്തെ, ബി​പി​ൻ സി​ങ്, ജെ​റി മാ​വി​മി​ങ്താ​ൻ​ഗ. സ്ട്രൈ​ക്ക​ർ​മാ​ർ: സു​നി​ൽ ഛേത്രി, ​വി.​പി. സു​ഹൈ​ർ, ലി​സ്റ്റ​ൺ കൊ​ളാ​സോ, മ​ൻ​വീ​ർ സി​ങ്, റ​ഹീം അ​ലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian football team
News Summary - Sahal, Aashiq and Zuhair in the Indian camp
Next Story