സാഫ് അണ്ടർ 16 ചാമ്പ്യൻഷിപ്പ്: നേപ്പാളിനെ 10-0ത്തിന് തകർത്ത് ഇന്ത്യ ഫൈനലിൽ
text_fieldsകാഠ്മണ്ഡു: സാഫ് അണ്ടർ 16 വനിത ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഗോൾമഴ. ലളിത്പുരിൽ നടന്ന മത്സരത്തിൽ ആതിഥേയരായ നേപ്പാളിനെ എതിരില്ലാത്ത പത്തു ഗോളിനാണ് മുക്കിയത്. ഇതോടെ റൗണ്ട് റോബിൻ ലീഗിൽ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ ഫൈനലിലും കടന്നു.
ഞായറാഴ്ചത്തെ കലാശക്കളിയിൽ ബംഗ്ലാദേശാണ് എതിരാളികൾ. ഇന്ത്യക്കുവേണ്ടി പേൾ ഫെർണാണ്ടസും (14, 43) ഗുർലീൻ കൗറും (32, 77) ഇരട്ട ഗോൾ നേടിയപ്പോൾ അനിത ഡങ്ഡങ്ങും (2) അനുഷ്ക കുമാരിയും (22) ബൊനിഫിലിയ ഷുല്ലായിയും (25) ഗുർനസ് കൗറും (58) റിയാന ലിസ് ജേക്കബും (79) ഓരോ തവണയും വലചലിപ്പിച്ചു. മിൻ മായ ശ്രേഷ്ഠയുടെ സെൽഫ് ഗോളും നേപ്പാളിന് ആഘാതമേകി.
ലീഗിൽ ഇതുവരെ 18 ഗോൾ നേടിയ ഇന്ത്യ വഴങ്ങിയത് മൂന്നെണ്ണം മാത്രം. അത് കഴിഞ്ഞ ദിവസം ബംഗ്ലാദേശിനോടേറ്റ 1-3 തോൽവിയിലായിരുന്നു. ബംഗ്ലാദേശ് ഒമ്പതു പോയന്റുമായി ഒന്നാം സ്ഥാനക്കാരായി കടന്നപ്പോൾ ഇന്ത്യ (6) രണ്ടാമതെത്തി ഫൈനൽ ബെർത്ത് സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

