സാഫ് ഫുട്ബാൾ ബംഗളൂരുവിൽ
text_fieldsബംഗളൂരു: ഈ വർഷത്തെ സാഫ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ബംഗളൂരു വേദിയാകും. ജൂൺ 21 മുതൽ ജൂലൈ മൂന്നു വരെയായിരിക്കും ടൂർണമെന്റ് നടക്കുകയെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) പ്രസിഡന്റ് കല്യാൺ ചൗബേ അറിയിച്ചു.
സൗത്ത് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിന്റെ 14ാമത് എഡിഷനാണിത്. ഇത് നാലാം തവണയാണ് ഇന്ത്യ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇതുവരെ എട്ടുതവണ ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട്. മാലദ്വീപാണ് ഏറ്റവും ചുരുങ്ങിയ തവണ ജേതാക്കളായത്, രണ്ടുതവണ. ഇന്ത്യക്ക് പുറമെ മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാനിസ്താൻ, ഭൂട്ടാൻ രാജ്യങ്ങളാണ് പങ്കെടുക്കുക. എന്നാൽ, ഇത്തവണ നിലവിലെ സാഹചര്യങ്ങളാൽ പാകിസ്താൻ പങ്കെടുക്കുമോ എന്നത് സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
രാജ്യങ്ങൾ തമ്മിലെ സ്നേഹവും സാഹോദര്യവും വളർത്താനുള്ള മികച്ച അവസരമാണ് ടൂർണമെന്റ്. ഇത്തവണ എല്ലാ രാജ്യങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ചൗബേ പറഞ്ഞു. രണ്ടു ഗ്രൂപ്പുകളായാണ് മത്സരം നടക്കുക. നറുക്കെടുപ്പിന്റെ സമയവും തീയതിയും പിന്നീട് അറിയിക്കും.

