Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസാ​ഫ്​ ക​പ്പ്:​...

സാ​ഫ്​ ക​പ്പ്:​ കു​വൈ​ത്തി​ന്​​ ജ​യ​ത്തു​ട​ക്കം

text_fields
bookmark_border
സാ​ഫ്​ ക​പ്പ്:​ കു​വൈ​ത്തി​ന്​​ ജ​യ​ത്തു​ട​ക്കം
cancel

ബം​ഗ​ളൂ​രു: സാ​ഫ്​ ക​പ്പി​ൽ ആ​ദ്യ അ​ങ്ക​ത്തി​നി​റ​ങ്ങി​യ കു​വൈ​ത്ത്​​ ജ​യ​ത്തോ​ടെ തു​ട​ങ്ങി. ബു​ധ​നാ​ഴ്ച ന​ട​ന്ന ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ റ​ണ്ണേ​ഴ്​​സ​പ്പാ​യ നേ​പ്പാ​ളി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളി​ന്​​ വീ​ഴ്ത്തി. കു​വൈ​ത്ത്​ നി​ര​യി​ൽ ക്യാ​പ്​​റ്റ​ൻ ഖാ​ലി​ദ്​ ഹാ​ജി​യ, ഷ​ബൈ​ബ്​ അ​ൽ ഖാ​ലി​ദി, മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല എ​ന്നി​വ​രും നേ​പ്പാ​ളി​നാ​യി അ​ൻ​ജ​ൻ ബി​സ്ത​യും സ്​​കോ​ർ ചെ​യ്തു.

ക​ളി​യു​ടെ മൂ​ന്നാം മി​നി​റ്റി​ൽ​ത​ന്നെ എ​തി​ർ ഗോ​ൾ മു​ഖ​ത്ത്​ ഭീ​തി​വി​ത​ച്ച നേ​പ്പാ​ൾ പ്ര​സി​ങ്​ ഗെ​യി​മാ​ണ്​ പു​റ​ത്തെ​ടു​ത്ത​ത്. ​19ാം മി​നി​റ്റി​ൽ കു​വൈ​ത്ത്​ പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വി​ൽ​നി​ന്ന്​ മ​റ്റൊ​ര​വ​സ​രം​കൂ​ടി നേ​പ്പാ​ളി​ന്​ ല​ഭി​ച്ചെ​ങ്കി​ലും മു​ന്നേ​റ്റ താ​രം ശ്രേ​ഷ്​​ഠ​ക്ക്​ മു​ത​ലാ​ക്കാ​നാ​യി​ല്ല. പാ​സി​ങ്ങി​ലൂ​ടെ ക​ളി​മെ​ന​ഞ്ഞ കു​​വൈ​ത്താ​ക​ട്ടെ​ 23ാം മി​നി​റ്റി​ൽ കോ​ർ​ണ​ർ കി​ക്കി​ൽ​നി​ന്ന്​ പ്ര​യാ​സ​മേ​തു​മി​ല്ലാ​തെ ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്തി. ബോ​ക്സി​ലേ​ക്ക്​ വ​ന്നി​റ​ങ്ങി​യ പ​ന്തി​ന്​​ ത​ല​വെ​ച്ചു​കൊ​ടു​ക്കേ​ണ്ട പ​ണി​യേ ക്യാ​പ്​​റ്റ​ൻ ഖാ​ലി​ദ്​ ഹാ​ജി​യ​ക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. 41ാം മി​നി​റ്റി​ൽ കൗ​ണ്ട​ർ അ​റ്റാ​ക്കി​ൽ​നി​ന്ന്​ ല​ഭി​ച്ച ക്രോ​സ്​ ബോ​ക്സി​ൽ സ്വീ​ക​രി​ച്ച്​ വി​ദ​ഗ്ധ​മാ​യി ​ഷ​ബൈ​ബ്​ അ​ൽ ഖാ​ലി​ദി വ​ല​യി​ലാ​ക്കി.

ര​ണ്ടു ഗോ​ളി​ന്​ പി​റ​കി​ലാ​യ നേ​പ്പാ​ൾ ര​ണ്ടാം പ​കു​തി​യി​ൽ കൂ​ടു​ത​ൽ അ​റ്റാ​ക്കു​ക​ളു​മാ​യി ഉ​ണ​ർ​ന്നു. 57ാം മി​നി​റ്റി​ൽ നി​ർ​ഭാ​ഗ്യം കൊ​ണ്ടാ​ണ്​ ഗോ​ൾ വ​ഴി​മാ​റി​യ​ത്. നേ​പ്പാ​ൾ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​ന്​ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ന്നാം ഗോ​ളും വീ​ണു. ബോ​ക്സി​ൽ രാ​ഹു​ൽ ച​ന്ദ്​ പ​ന്ത്​ കൈ​കൊ​ണ്ട്​ തൊ​ട്ട​തി​ന്​ റ​ഫ​റി ആ​ലം​ഗീ​ർ പെ​നാ​ൽ​റ്റി സ്​​പോ​ട്ടി​ലേ​ക്ക്​ വി​ര​ൽ ചൂ​ണ്ടി. കി​ക്കെ​ടു​ത്ത മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല എ​തി​ർ​ഗോ​ളി​യും ക്യാ​പ്​​റ്റ​നു​മാ​യ കി​ര​ൺ​കു​മാ​റി​ന്​ ഒ​ര​വ​സ​ര​വും ന​ൽ​കാ​തെ പ​ന്ത്​ വ​ല​യി​ലേ​ക്ക്​ അ​ടി​ച്ചു​ക​യ​റ്റി.

ര​ണ്ടു മി​നി​റ്റി​ന്​ ശേ​ഷം സോ​ളോ റ​ണ്ണി​ലൂ​ടെ അ​ൻ​ജ​ൻ ബി​സ്ത കു​വൈ​ത്ത്​ ഗോ​ളി​യെ​യും മ​റി​ക​ട​ന്ന്​ ഫി​നി​ഷ്​ ചെ​യ്ത​തോ​ടെ നേ​പ്പാ​ളി​ന്​ ആ​ശ്വാ​സ ഗോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NepalSAFF CupKuwait
News Summary - SAFF Cup: Kuwait wins against nepal
Next Story