സാഫ് ഫുട്ബാൾ: ജൂൺ 21ന് ബംഗളൂരുവിൽ ഇന്ത്യ-പാക് മത്സരം
text_fieldsന്യൂഡൽഹി: എട്ടു വർഷത്തിനുശേഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന സാഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ് തല നറുക്കെടുപ്പ് പൂർത്തിയായി. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, പ്രത്യേക ക്ഷണിതാക്കളായ കുവൈത്ത് രാജ്യങ്ങൾ എ ഗ്രൂപ്പിലും മാലദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ക്ഷണിതാക്കളായ ലബനാനും ബി ഗ്രൂപ്പിലും കളിക്കും. അഞ്ച് വർഷം മുമ്പാണ് ഫുട്ബാളിൽ ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്. 2015ൽ ഇന്ത്യയിൽ നടന്ന സാഫ് കപ്പിലേക്ക് പാകിസ്താൻ ടീമിനെ അയച്ചിരുന്നില്ല. ജൂൺ 21 മുതൽ ജൂലൈ നാല് വരെ ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ മത്സരങ്ങൾ.
പാകിസ്താൻ മത്സരത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അതിനാലാണ് അവരെ ഗ്രൂപ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയതെന്നും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു. ജൂൺ 21ന് കുവൈത്തും നേപ്പാളും തമ്മിലാണ് ഉദ്ഘാടന മത്സരം. അന്നുതന്നെ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും.
ധാക്കയിൽ നടന്ന സാഫ് കപ്പിൽ 2018ലാണ് ഇതിനുമുമ്പ് ഇന്ത്യയും പാകിസ്താനും ഫുട്ബാളിൽ ഏറ്റുമുട്ടിയത്. അന്ന് 3-1ന് ഇന്ത്യ ജയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

