Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇരട്ടഗോളടിച്ച്​ മാനേ; ചെൽസിയെ തകർത്ത്​ ലിവർപൂൾ
cancel
Homechevron_rightSportschevron_rightFootballchevron_rightഇരട്ടഗോളടിച്ച്​ മാനേ;...

ഇരട്ടഗോളടിച്ച്​ മാനേ; ചെൽസിയെ തകർത്ത്​ ലിവർപൂൾ

text_fields
bookmark_border

ലണ്ടൻ: സ്വന്തം തട്ടകമായ സ്​റ്റാ​ംഫോഡ്​ ബ്രിഡ്​ജിൽ ജയത്തോടെ പുതുസീസൺ തുടങ്ങാമെന്ന ചെൽസിയുടെ മോഹം അരിഞ്ഞുവീഴ്​ത്തി ലിവർപൂൾ. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ വമ്പൻമാർ മുഖാമുഖം വന്നപ്പോൾ ഫ്രാങ്ക്​ ലാംപാർഡി​െൻറ ചെൽസിയെ എതിരില്ലാത്ത രണ്ട്​ഗോളുകൾക്ക്​ തകർത്താണ്​ ​ജുർഗൻ േക്ലാപ്പും കുട്ടികളും പ്രീമിയർ ലീഗിലെ അശ്വമേധം തുടർന്നത്​.

ആദ്യ പകുതി തീരുംമു​േമ്പ പ്രതിരോധഭടൻ ആന്ദ്രേസ്​ ക്രിസ്ത്യൻസൺ ചുവപ്പുകാർഡ്​ കണ്ട്​ പുറ​ത്തായതോടെ ചെൽസി പത്തുപേരിലേക്ക്​ ചുരുങ്ങിയിരുന്നു. ഉണർന്നെണീറ്റ​ ലിവർപൂളിനായി 50, 54 മിനുറ്റുകളിൽ സാദിയോ മാനേ നിറയൊഴിച്ചു. ചെൽസി ഗോൾകീപ്പർ കെപ്പയുടെ പിഴവിൽ നിന്നായിരുന്നു മാനേയുടെ രണ്ടാം ഗോൾ പിറന്നത്​.


73ാം മിനുറ്റിൽ ചെൽസിക്ക്​ അനുകൂലമായി വീണുകിട്ടിയ പെനൽറ്റിയെടുത്ത ജോർജീഞ്ഞോയുടെ കിക്ക്​ തട്ടിമാറ്റി ലിവർപൂൾ ഗോൾകീപ്പർ അലിസൺ ബെക്കർ ത​െൻറ മിന്നുംഫോം തുടർന്നു. നേരത്തേയുള്ള മത്സരത്തിൽ സതാംപ്​ടണെ രണ്ടിനെതിരെ അഞ്ചുഗോളുകൾക്ക്​ ടോട്ടൻഹാം തകർത്തെറിഞ്ഞു. ഹ്യൂങ്​ മിൻ സൺ നാല്​ ഗോളുമായി സ്​കോർ ബോർഡിൽ ഇടം പിടിച്ചപ്പോൾ ഒരുഗോളും നാല്​ അസിസ്​റ്റുമായി ഹാരി കെയ്​നും കളം നിറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelsealiverpooleplSadio Mane
News Summary - Sadio Mane scored, liverpool beats chelsea
Next Story