Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എംബാപ്പെ പി.എസ്.ജി വിടാനൊരുങ്ങുന്നതായി വീണ്ടും അഭ്യൂഹം

text_fields
bookmark_border
എംബാപ്പെ പി.എസ്.ജി വിടാനൊരുങ്ങുന്നതായി വീണ്ടും അഭ്യൂഹം
cancel

പാരിസ്: പി.എസ്.ജി സൂപ്പർ താരം കിലിയന്‍ എംബാപ്പെ ക്ലബ് വിടാനൊരുങ്ങുന്നതായി വീണ്ടും അഭ്യൂഹം. അടുത്ത ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ക്ലബ് വിടുമെന്നാണ് സൂചന. സീസണിലെ മിക്കവാറും മത്സരങ്ങളിലും തന്റെ ഇഷ്ട പൊസിഷനായ ഇടതുവശത്ത് നിന്ന് മാറ്റി വിന്യസിക്കുന്നതിൽ താരം അസ്വസ്ഥനാണ്. നേരത്തെ നെയ്മറുമായും താരം അതൃപ്തിയിലായിരുന്നു. മെസ്സിയുടെ അഭാവത്തിൽ തിളങ്ങാനാവു​ന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

കഴിഞ്ഞ മേയ് മാസത്തിലാണ് എംബാപ്പെ പി.എസ്.ജിയുമായുള്ള കരാര്‍ മൂന്നു വർഷത്തേക്ക് കൂടി നീട്ടിയത്. 2017ലാണ് മൊണോക്കൊയിൽനിന്ന് താരം പി.എസ്.ജിയിലെത്തിയത്. ഈ സീസണിൽ 12 മത്സരങ്ങളിൽ 11 ഗോളുകൾ നേടിയിട്ടുണ്ട്.

താരത്തെ സ്വന്തമാക്കാൻ റയല്‍ മാഡ്രിഡ് പിന്നാലെയുണ്ടായിരുന്നു. അവസാന നിമിഷമാണ് എംബാപ്പെ പി.എസ്.ജിക്കൊപ്പം തുടരാന്‍ തീരുമാനിച്ചത്. ഫ്രാന്‍സിന് വേണ്ടി ലോകകപ്പും യുവേഫ നേഷന്‍സ് ലീഗും സ്വന്തമാക്കിയ എംബാപ്പെയെ സ്വന്തമാക്കാന്‍ ലിവര്‍പൂളിന് താൽപര്യമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റയല്‍ വീണ്ടുമൊരു ശ്രമം കൂടി നടത്താനും സാധ്യതയേറെയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rumors again that Mbappe is about to leave PSG
Next Story