Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീമിയർ ലീഗിലെ മികച്ച...

പ്രീമിയർ ലീഗിലെ മികച്ച താരമായി റൂബൻ ഡയസ്​; പി.എഫ്​.എ ടീം ഓഫ്​ ദി ഇയർ കാണാം

text_fields
bookmark_border
പ്രീമിയർ ലീഗിലെ മികച്ച താരമായി റൂബൻ ഡയസ്​; പി.എഫ്​.എ ടീം ഓഫ്​ ദി ഇയർ കാണാം
cancel

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ സീസണിലെ മികച്ച താരമായി മാഞ്ചസ്​റ്റർ സിറ്റിയുടെ പോർചുഗൽ ഡിഫൻഡർ റൂബൻ ഡയസ്​ തെരഞ്ഞെടുക്കപ്പെട്ടു. 20 ക്ലബുകളുടെയും ക്യാപ്​റ്റന്മാരും ഫുട്​ബാൾ വിദഗ്​ധരുടെ പാനലും ചേർന്നാണ്​ ജേതാവിനെ കണ്ടെത്തിയത്​. കെവിൻ ഡിബ്രൂയ്​ന, ബ്രൂണോ ഫെർണാണ്ടസ്​, ജാക്ക്​ ഗ്രീലിഷ്​, ഹാരി കെയ്​ൻ, മാസൺ മൗണ്ട്​, മുഹമ്മദ്​ സലാഹ്​, തോമസ്​ സൗസക്​ എന്നിവരെ മറികടന്നാണ്​ സീസണി​ന്‍റെ തുടക്കത്തിൽ ബെൻഫിക്കയിൽനിന്ന്​ സിറ്റി​യിലെത്തിയ 24കാരൻ മികച്ച താരമായത്​.

നെമാൻയ വിദിച്​, വിൻസെൻറ്​ കൊമ്പനി, വിർജിൽ വാൻഡൈക്​ എന്നിവർക്കുശേഷം പുരസ്​കാരം നേടുന്ന നാലാമത്തെ പ്രതിരോധക്കാരനാണ്​ ഡയസ്​. നേരത്തേ ഫുട്​ബാൾ റൈറ്റേഴ്​സ്​ അസോസിയേഷ​ന്‍റെ പുരസ്​കാരവും ഡയസിനെ തേടിയെത്തിയിരുന്നു. ഫുട്​ബാൾ പ്ലെയേഴ്​സ്​ അസോസിയേഷ​ന്‍റെ പുരസ്​കാരപ്പട്ടികയിലും സാധ്യത കൽപിക്കപ്പെടുന്ന താരമാണ്​ ഡയസ്​.


മാഞ്ചസ്​​റ്റർ ആസ്ഥാനമായുള്ള പ്രൊഫഷനൽ ഫുട്​ബാളേഴ്​സ്​ അസോസിയേഷൻ പ്രീമിയർ ലീഗ്​ ടീം ഓഫ്​ ദി ഇയർ

ഗോൾകീപ്പർ: എഡേഴ്​സൺ (മാഞ്ചസ്റ്റർ സിറ്റി)

പ്രതിരോധം: കാൻസെലോ, സ്​റ്റോൺസ്​, റൂബൻ ഡയസ്​ (മാഞ്ചസ്റ്റർ സിറ്റി), ലൂക്​ ഷാ (മാഞ്ചസ്റ്റർ യുനൈറ്റഡ്​)

മധ്യനിര: ഇൽകായ്​ ഗുൻഡോഗൻ, കെവിൻ ഡീബ്രുയ്​നെ (മാഞ്ചസ്റ്റർ യുനൈറ്റഡ്​), ബ്രൂണോ ഫെർണാണ്ടസ്​ ( മാഞ്ചസ്റ്റർ യുനൈറ്റഡ്)

മുന്നേറ്റനിര: മുഹമ്മദ്​ സലാഹ്​ (ലിവർപൂൾ), ഹാരികെയ്​ൻ (ടോട്ടൻഹാം), സൺ ഹ്യൂയാങ്​ മിൻ(ടോട്ടൻഹാം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Premier LeagueRuben Dias
News Summary - Ruben Dias wins Premier League Player of the Season award
Next Story