Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Wayne Rooney
cancel
Homechevron_rightSportschevron_rightFootballchevron_rightറൂ​ണി ക​ളി...

റൂ​ണി ക​ളി മ​തി​യാ​ക്കി; ഇ​നി ഡെ​ർ​ബി കൗ​ണ്ടി​യു​ടെ മു​ഖ്യ പരിശീലകൻ

text_fields
bookmark_border

​​ല​ണ്ട​ൻ: ക​ളി​ക്കാ​ര​‍െൻറ കു​പ്പാ​യം പൂ​ർ​ണ​മാ​യും അ​ഴി​ച്ച്​ പ​രി​ശീ​ല​ക കു​പ്പാ​യ​ത്തി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച്​ വെ​യ്​​ൻ റൂ​ണി. ഇം​ഗ്ല​ണ്ടി​നും മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്, എ​വ​ർ​ട്ട​ൻ, ഡെ​ർ​ബി കൗ​ണ്ടി തു​ട​ങ്ങി​യ ക്ല​ബു​ക​ളി​ലു​മാ​യി നീ​ണ്ട ര​ണ്ടു പ​തി​റ്റാ​ണ്ട്​ ദൈ​ർ​ഘ്യ​മേ​റി​യ ഫു​ട്​​ബാ​ൾ ക​രി​യ​റി​നാ​ണ്​ 35ാം വ​യ​സ്സി​ൽ റൂ​ണി​ വി​സി​ൽ മു​ഴ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബാ​യ ഡെ​ർ​ബി കൗ​ണ്ടി​യു​ടെ ക​ളി​ക്കാ​ര​നും പ​രി​ശീ​ല​ക​നു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന താ​രം ഇ​നി മു​ഖ്യ പ​രി​ശീ​ല​ക​നാ​യി തു​ട​രും. 2023 വ​രെ ക്ല​ബു​മാ​യി കോ​ച്ചി​ങ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചാ​ണ്​ റി​ട്ട​യ​ർ​മെൻറ്​ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

ഇം​ഗ്ല​ണ്ടി​നാ​യി 15 വ​ർ​ഷം ക​ളി​ച്ച റൂ​ണി 120 മ​ത്സ​ര​ത്തി​ൽ 53 ഗോ​ള​ടി​ച്ച്​ ദേ​ശീ​യ ടീ​മി​ലെ ഒ​ന്നാം ന​മ്പ​ർ ഗോ​ൾ വേ​ട്ട​ക്കാ​ര​നാ​യി. 2018ൽ ​ദേ​ശീ​യ ടീ​മി​‍െൻറ പ​ടി​യി​റ​ങ്ങി​യ താ​രം പി​ന്നീ​ട്​ അ​മേ​രി​ക്ക​യി​ൽ എം.​എ​ൽ.​എ​സി​ൽ ക​ളി​ച്ച​ശേ​ഷം,​ ഡെ​ർ​ബി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

16ാം വ​യ​സ്സി​ൽ എ​വ​ർ​ട്ട​നി​ലൂ​ടെ​യാ​ണ്​ സീ​നി​യ​ർ കു​പ്പാ​യ​മ​ണി​ഞ്ഞ​ത്. 2004 മു​ത​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ൽ 13 വ​ർ​ഷം പ​ന്തു ത​ട്ടി ഒ​രു​പി​ടി ഗോ​ളു​ക​ളും ഏ​റെ കി​രീ​ട​വു​മ​ണി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayne Rooney
News Summary - Rooney stopped playing; Head coach of derby County
Next Story