Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'മെസ്സിയെക്കാൾ കൂടുതൽ...

'മെസ്സിയെക്കാൾ കൂടുതൽ ബാലൺ ദി ഓർ നേടി വിരമിക്കുകയാണ്​ റൊണാൾഡോയു​െട ഏക ലക്ഷ്യം'

text_fields
bookmark_border
messi-ronaldo
cancel
camera_alt

മെസ്സി, ​റൊണാൾഡോ (ഫയൽ)

പാരീസ്​: ബൂട്ടഴിക്കുന്നതിന്​ മുമ്പ്​ ലയണൽ മെസ്സിയേക്കാൾ കൂടുതൽ ബാലൺ ദി ഓർ പുരസ്​കാരങ്ങൾ നേടിയെടുക്കുകയെന്നതാണ് തന്‍റെ ഏക ലക്ഷ്യമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞതായി ഫ്രാൻസ്​ ഫുട്​ബാൾ എഡിറ്റർ ഇൻ ചീഫ്​ പാസ്​കൽ ഫെറെ. ബാലൺ ദി ഓർ പുരസ്​കാരം നൽകുന്ന പ്രസിദ്ധീകരണമാണ്​ ഫ്രാൻ ഫുട്​ബാൾ.

ഇക്കുറി ബാലൺ ദി ഓർ നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന താരമാണ്​ അർജന്‍റീനയുടെ പി.എസ്​.ജി താരമായ മെസ്സി. പോളണ്ടിന്‍റെ ബയേൺ മ്യൂണിക്​ താരം റോബർട്​ ലെവൻഡോസ്​കിയിൽ നിന്നാണ്​ മെസ്സിക്ക്​ കനത്ത വെല്ലുവിളി നേരിടുന്നത്​. ഇ​ത്ത​വ​ണ​യും മെ​സ്സി സ്വ​ന്ത​മാ​ക്കി​യാ​ൽ ഏ​ഴാം ത​വ​ണ​യെ​ന്ന റെ​ക്കോ​ഡ് മെസ്സി​ കു​റി​ക്കും. അഞ്ചുതവണയാണ്​ റൊണാൾഡോ ബാലൻ ഡി ഓർ സ്വന്തമാക്കിയത്​.

'റൊണാൾഡോക്ക്​ ഒരേയൊരു അഭിലാഷമേയുള്ളൂ, അത് മെസ്സിയെക്കാൾ കൂടുതൽ ബാലൺ ദി ഓർ നേടി വിരമിക്കുക എന്നതാണ്' -ഫെറെ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ഇക്കാര്യം പോർചുഗീസ്​ താരം തന്നോട്​ പറഞ്ഞതായി ഫെറെ വെളിപ്പെടുത്തി. ക​ഴിഞ്ഞ ആറുവർഷമായി ഫെറെയാണ്​ പുരസ്​കാര വിതരണത്തിന്‍റെ ചുക്കാൻ പിടിക്കുന്നത്​.

ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡി​ൽ മു​ട​ങ്ങി​യ ബാലൺ ദി ഓർ പ്ര​ഖ്യാ​പ​നം​ ഇ​ന്ന്​ ന​ട​ക്കും. ബ​യേ​ൺ മ്യൂ​ണി​ക്കി​െൻറ സ്വ​ന്തം സ്​​ട്രൈ​ക്ക​റാ​യ പോ​ള​ണ്ട്​ താ​രം റോ​ബ​ർ​ട്ട്​ ലെ​​വ​ൻ​ഡോ​വ്​​സ്​​കി​യും അ​ർ​ജ​ൻ​റീ​ന​യു​ടെ പി.​എ​സ്.​ജി താ​രം ല​യ​ണ​ൽ മെ​സ്സി​യു​മാ​ണ്​ സാ​ധ്യ​ത​പ​ട്ടി​ക​യി​ൽ മു​ന്നി​ൽ.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ 29 ക​ളി​ക​ളി​ൽ 41 ഗോ​ളു​മാ​യി 2020ലെ ​ഏ​റ്റ​വും മി​ക​ച്ച പു​രു​ഷ താ​ര​ത്തി​നു​ള്ള ഫി​ഫ പു​ര​സ്​​കാ​രം ലെ​വ​ൻ​ഡോ​വ്​​സ്​​കി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. അ​തേ നേ​ട്ടം ബാ​ല​ൺ ദി ​ഓ​റി​ലും പി​ടി​യി​ലൊ​തു​ക്കാ​നാ​കു​മെ​ന്നാ​ണ്​ താ​ര​ത്തി​െൻറ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, ബാ​ഴ്​​സ​ക്കൊ​പ്പം അ​വ​സാ​ന സീ​ണി​ൽ 30​ ഗോ​ൾ നേ​ടി​യ മെ​സ്സി കോ​പ അ​മേ​രി​ക്ക​യി​ൽ അ​ർ​ജ​ൻ​റീ​ന​യെ ജേ​താ​ക്ക​ളാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. 28 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പാ​ണ്​ അ​തോ​ടെ അ​ർ​ജ​ൻ​റീ​ന മെ​സ്സി​ക്കൊ​പ്പം പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്.

ഫ്രാ​ൻ​സി​െൻറ റ​യ​ൽ താ​രം ക​രീം ബെ​ൻ​സേ​മ, പു​തു​താ​യി യു​നൈ​റ്റ​ഡി​ലെ​ത്തി​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, കി​ലി​യ​ൻ എം​ബാ​പ്പെ, എ​ർ​ലി​ങ്​ ഹാ​ല​ൻ​ഡ്, നെ​യ്​​മ​ർ, മു​ഹ​മ്മ​ദ്​ സ​ലാ​ഹ്​ തു​ട​ങ്ങി​യ​വ​രും സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ണ്ട്. ബാ​ഴ്​​സ ക്യാ​പ്​​റ്റ​ൻ അ​ല​ക്​​സി​യ പു​ടെ​ലാ​സാ​ണ്​ വ​നി​ത​ക​ളി​ൽ മു​ന്നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoLionel Messifrance footballBallon d'Or 2021
News Summary - cristiano Ronaldo's only ambition is to retire with more Ballon d'Or awards than lione Messi says France Football editor-in-chief
Next Story