Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതുർക്കി- സിറിയ ഭൂകമ്പ...

തുർക്കി- സിറിയ ഭൂകമ്പ ബാധിതർക്ക് സഹായവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

text_fields
bookmark_border
തുർക്കി- സിറിയ ഭൂകമ്പ ബാധിതർക്ക് സഹായവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
cancel

തുർക്കി, സിറിയ രാജ്യങ്ങ​ളിലായി അരലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിൽ ഇരകൾക്ക് സഹായവുമായി സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഒരു വിമാനം നിറയെ അടിയന്തര സഹായ വസ്തുക്കൾ താരം അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മൂന്നര ലക്ഷം ഡോളർ (2.84 കോടി രൂപ) വിലയുള്ള ഭക്ഷണം, ബെഡുകൾ, പുതപ്പുകൾ, മരുന്നുകൾക്കുള്ള ഭക്ഷ്യവിഭവങ്ങൾ, പാൽ, മരുന്ന് എന്നിവയടങ്ങിയ സഹായമാണ് ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് അയച്ചത്.

പോർച്ചുഗലിൽ ജീവകാരുണ്യരംഗത്ത് മുമ്പും സജീവ സാന്നിധ്യമാണ് റൊണാൾഡോ. താരത്തിന്റെ പേരിലുള്ള ​ജഴ്സി വിൽപന നടത്തി തുക കണ്ടെത്താൻ നേരത്തെ യുവന്റസിലെ സഹതാരം രംഗത്തെത്തിയിരുന്നു.

സൗദി ലീഗിൽ അൽനസ്റിനായി കളിക്കുന്ന ക്രിസ്റ്റ്യാനോ അടുത്തിടെ സ്കോറിങ് മികവിലേക്ക് തിരിച്ചെത്തിയിരുന്നു. ഫെബ്രുവരിയി​ലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു.

Show Full Article
TAGS:Turkey earthquakeRonaldodonation
News Summary - Ronaldo's $350k donation to earthquake victims in Syria and Turkey
Next Story