Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right''റൊണാൾഡോ മികച്ച...

''റൊണാൾഡോ മികച്ച കളിക്കാരനാണ്​, നല്ല വെറുപ്പിക്കലും. പെനൽറ്റിയടിച്ച ശേഷം ഫൈനലിൽ ഗോളടിച്ചതുപോലെയായിരുന്നു''

text_fields
bookmark_border
cr7
cancel

ബുഡാപെസ്​റ്റ്​: പോർച്ചുഗീസ്​ സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോക്കെതിരെ 'വെടിയുതിർത്ത്'​ ഹംഗറി കോച്ച്​ മാർകോ റോസി. ഇറ്റാലിയൻ മാധ്യമമായ ഗസെറ്റ ഡെല്ലോ സ്​​പോർട്ടിന്​ നൽകിയ അഭിമുഖത്തിലാണ്​ മാർകോ റോസി റൊണാൾഡോയെ വിമർശിച്ചത്​. പ്രമുഖ ഫുട്​ബാൾ വെബ്​സൈറ്റായ ഗോൾ ഡോട്ട്​ കോമും വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഇറ്റാലിയൻ പരിശീലകനായ റോസി 2018ലാണ്​ ഹംഗറിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്​.

''റൊണാൾഡോ ചാമ്പ്യൻ താരമാണ്​. പക്ഷേ അതേസമയം അദ്ദേഹം വെറുപ്പിക്കുന്നവനുമാണ്​. ഞങ്ങളുമായുള്ള മത്സരത്തിൽ പെനൽറ്റി നേടിയ ശേഷം ഫൈനലിൽ ഗോളടിച്ചത്​ പോലെയാണ്​ ആഘോഷിച്ചത്​. ആളുകൾ ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നുണ്ട്​'' -മാർകോ റോസി പറഞ്ഞു.


ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഹംഗറിയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക്​ പോർച്ചുഗൽ തോൽപ്പിച്ചിരുന്നു. 84 മിനിറ്റുവരെ ഗോളുകളൊന്നും വീഴാതിരുന്ന മത്സരം മൂന്നുഗോളുകളുമായി പോർച്ചുഗൽ സ്വന്തമാക്കുകയായിരുന്നു. പെനൽറ്റി ഗോളടക്കം രണ്ടുഗോളുകളാണ്​ റൊണാൾഡോ അന്ന്​ സ്വന്തമാക്കിയത്​. പുഷ്​കാസ്​ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റൊണാൾഡോയെ ഹംഗറി ആരാധകർ കൂക്കിവിളിക്കുകയും ചെയ്​തിരുന്നു. അഞ്ചുഗോളുകൾ നേടിയ റൊണാൾഡോണ്​ യൂറോകപ്പിലെ ടോപ്​സ്​കോറർമാരിൽ മുന്നിട്ട്​ നിൽക്കുന്നത്​. അതിൽ മൂന്നുഗോളുകളും പെനൽറ്റിയി​ലൂടെയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoHungaryEuro Copa
News Summary - 'Ronaldo a great champion but he can be annoying' - Hungary boss Rossi takes aim at Portugal supersta
Next Story