Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതോറ്റ്​ തോറ്റ്​ ഒടുവിൽ...

തോറ്റ്​ തോറ്റ്​ ഒടുവിൽ കൂമാൻ പുറത്ത്​; ബാഴ്​സ പരിശീലകനായി​ ഇനി സാവി​?

text_fields
bookmark_border
തോറ്റ്​ തോറ്റ്​ ഒടുവിൽ കൂമാൻ പുറത്ത്​; ബാഴ്​സ പരിശീലകനായി​ ഇനി സാവി​?
cancel

മഡ്രിഡ്​: ഒടുവിൽ പ്രതീക്ഷിച്ചത്​ സംഭവിച്ചു. ബാഴ്​സലോണ എഫ്​.സിയെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുമെന്ന വീരവാദവുമായെത്തിയ റൊണാൾഡ്​ കൂമാനെ ബാഴ്​സലോണ പരിശീലക സ്​ഥാനത്തു നിന്നും പുറത്താക്കി.

ലാലിഗയിലെ അഭിമാനപ്പോരാട്ടമായ എൽക്ലാസികോയിൽ റയൽ മഡ്രിഡിനോട്​ സ്വന്തം മൈതാനത്ത്​ തോറ്റതിനു പിന്നാലെ, കഴിഞ്ഞ ദിവസം റായോ വല്ലേകാനോയോടും​ തോറ്റതോടെയാണ്​ കോച്ചിന്‍റെ കസേര തെറിച്ചത്​. പരിശീലക സ്​ഥാനത്തേക്ക്​ നിരവധി പേരുകൾ ഉയർന്നുവരുന്നുണ്ടെങ്കിലും മുൻ ബാഴ്​സ താരമായ സാവിയെ ഉത്തരവാദിത്തം ഏൽപിക്കുമെന്നാണ്​ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാവിയുമായി ബാഴ്​സ അധികൃതർ സംസാരിച്ചു കഴിഞ്ഞു.

1987-88 സീസണിലെ മോശം നിലവാരത്തിനു ശേഷം ആദ്യമായാണ്​ ബാഴ്​സലോണ ലാലിഗയിൽ ഇത്ര പിന്നിലാവുന്നത്​. അന്ന്​ ആറാം സ്​ഥാനത്തായിരുന്നു ബാഴ്​സലോണ. ഇത്തവണ പത്തു മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്ന്​ തോൽവിയും മൂന്ന്​ സമനിലയുമായി ഒമ്പതാം സ്​ഥാനത്താണ്​ . ഇങ്ങനെ തുടർന്നാൽ ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത പോലും ലഭിക്കില്ലെന്ന്​ കണ്ടാണ്​ മാനേജ്​മെന്‍റ്​ കോച്ചിനെ പുറത്താക്കിയത്​.


മഡ്രിഡ്​ കേന്ദ്രമായുള്ള റായോ വല്ലേകാനോക്കെതിരെ കഴിഞ്ഞ 19 വർഷത്തിനിടക്ക്​ ബാഴ്​സ തോറ്റിട്ടില്ല. ഒപ്പം ചാമ്പ്യൻസ്​ ലീഗിൽ ഇത്തവണ ഗ്രുപ്പ്​ ഘട്ടം കടക്കില്ലെന്ന നിലയിലുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laligaRonald KoemanBarcelona
News Summary - Ronald Koeman is FINALLY sacked by Barcelona as Catalans put Dutch boss out of his misery
Next Story