Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബാഴ്​സയെ ശരിയാക്കാൻ കോമാൻ എത്തിയേക്കും; സ്വാഗതമോതി ആരാധകർ​
cancel
Homechevron_rightSportschevron_rightFootballchevron_rightബാഴ്​സയെ 'ശരിയാക്കാൻ'...

ബാഴ്​സയെ 'ശരിയാക്കാൻ' കോമാൻ എത്തിയേക്കും; സ്വാഗതമോതി ആരാധകർ​

text_fields
bookmark_border

ബാഴ്​സലോണ: ​ബയേൺ മ്യൂണിക്​ ഏൽപിച്ച ആഘാതം ദിവസങ്ങൾ കഴിഞ്ഞിട്ടും ബാഴ്​സലോണയെ വി​െട്ടാഴിഞ്ഞിട്ടില്ല. ടീമി​െൻറ മ​ുന്നോട്ടുള്ള യാത്രക്ക്​ അടിമുടി അഴിച്ചുപണിക്ക്​ ഒരുങ്ങുകയാണ്​ ക്ലബ്​. മാനേജ്​മെൻറ്​ തലത്തിലും മാറ്റംവേണമെന്ന്​ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള കളിക്കാർ ആവശ്യപ്പെടുന്നുണ്ട്​. കളിക്കാർ, പരിശീലകസംഘം എന്നിവയിലും മാറ്റമുണ്ടാവുമെന്നുറപ്പായി.

ക്വിക്വെ സെറ്റ്യാ​െൻറ പുറത്താക്കൽ ഇനി ഒൗദ്യോഗികമായി പ്രഖ്യാപിക്കേണ്ട ആവശ്യമേയുള്ളൂ. ചാമ്പ്യൻസ്​ ലീഗിലെ 8-2​െൻറ തോൽവിയോടെ ആ ശീട്ട്​ കീറിക്കഴിഞ്ഞു. ആരാണ്​ പുതിയ പരിശീലകൻ എന്നാണ്​ ചർച്ച. ​നെതർലൻഡ്​സ്​ കോച്ച്​ റൊണാൾഡ്​ കോമാ​െൻറ പേരാണ്​ ഉയർന്നു കേൾക്കുന്നത്​. ബാഴ്​സലോണ നേരത്തെതന്നെ കോമാനായി ശ്രമിച്ചിരുന്നെങ്കിലും സമ്മതം മൂളിയില്ല. എന്നാൽ, ഇക്കുറി അദ്ദേഹം അംഗീകരിച്ചതായാണ്​ റിപ്പോർട്ട്​. എന്നാൽ, ​2018ൽ നെതർലൻഡ്​സ്​ പരിശീലകനായി ചുമതലയേറ്റ കോമാന്​ 2022 ലോകകപ്പ്​ വരെ കരാറുണ്ട്​.

ക്ലബി​െൻറ ഔദ്യോഗിക സ്​ഥിരീകരണമായില്ലെങ്കിലും കോമാ​നുമായി ബാഴ്​സലോണ ധാരണയിലെത്തിയതായി അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ​ആറു സീസണുകളിലായി ബാഴ്​സലോണക്കായി 192 മത്സരം കളിച്ച താരം കൂടിയാണ്​ ഇദ്ദേഹം. ഇതിനിടക്ക്​ 4 ലാലിഗ കിരീടവും കോപ്പ ഡെൽറെയും യൂറോപ്യൻ കപ്പും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്​. 1998-2000 കാലയളവിൽ ലൂയിസ്​ വാൻഗാൽ ബാഴ്​സലോണ കോച്ചായിരുന്നപ്പോൾ, കോമൻ അസിസ്​റൻറായുണ്ടായിരുന്നു. നെതർലൻറ്​ ഫുട്​ബാൾ അസോസിയേഷൻ കരാർ അവസാനിപ്പിക്കാൻ അദ്ദേഹത്തെ അനുവദിച്ചതായും വിവരമുണ്ട്​. നേരത്തെ അയാക്​സ്​, ബെൻഫിക്ക, പി.എസ്​.വി, വലൻസിയ, സതാംപ്​ടൺ, എവർട്ടൺ ടീമുകളെയെല്ലാം പരിശീലിപ്പിച്ചിട്ടുണ്ട്​. ബാഴ്​സയിലെത്തിയാൽ സൂപ്പർ താരം ലയണൽ ​െമസ്സിയെ ക്ലബിനൊപ്പം പിടിച്ചു നിർത്തുകയെന്നതാവും കോമ​െൻറ പ്രഥമ ജോലി.

കോമാനോടൊപ്പം മുൻ ടോട്ടൻഹാം കോച്ച്​ മൗറീസിയോ പൊച്ചട്ടിനോയായിരുന്നു കറ്റാലന്മാരുടെ പ്രധാന ടാർഗറ്റ്​. ഒടുവിൽ മുൻ ബാഴ്​സലോണ താരത്തിന്​ തന്നെ നറുക്ക്​ വീഴുകയായിരുന്നുവെന്നാണ്​ വിവരം.

നെയ്​മർ വരുമോ?

കഴിഞ്ഞ സീസണുകളിലായി ഉയർന്നുകേട്ട ട്രാൻസ്​ഫർ ഇക്കുറി എന്തു​ വിലകൊടുത്തും നടത്തണമെന്നാണ്​ ക്ലബ്​ ഡയറക്​ടർ ബോർഡിലെ ആവശ്യം. കോവിഡ്​ സൃഷ്​ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ഇൗശ്രമം ഉപേക്ഷിച്ചിരുന്നെങ്കിലും ചാമ്പ്യൻസ്​ ലീഗിലെ തോൽവിയോടെ കാര്യങ്ങൾ മാറിമറിഞ്ഞു.


ആറുകോടി യൂറോയും (532 കോടി രൂപ) ഗ്രീസ്​മാനുമാണ്​ ബാഴ്​സ​ മുന്നോട്ടുവെക്കുന്ന ഒാഫർ. പി.എസ്​.ജി എങ്ങനെ പ്രതികരിക്കുമെന്ന്​ കാത്തിരുന്നു ​കാണാം.

തലമുറ മാറ്റം​?


സീനിയർ താരങ്ങളിൽ ലയണൽ മെസ്സി മാത്രമാണ്​ സേഫായുള്ളത്​. കൂട്ടുകാരായ ജെറാഡ്​ പിക്വെ, അർതുറോ വിദാൽ, ലൂയി സുവാരസ്​, ഇവാൻ റാകിടിച്​, ഗ്രീസ്​മാൻ എന്നിവരെ വിട്ടുനൽകി പുതുനിരയെ കണ്ടെത്താൻ ശ്രമിക്കുന്നതായി സ്​പാനിഷ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. ​മെസ്സിക്കൊപ്പം​ ​െക്ലമൻറ്​ ലെങ്​ലറ്റ്​, ഫെറങ്ക്​ ഡി യോങ്​, ടെർസ്​റ്റീഗൻ, അൻസു ഫാതി, റിക്വി പുയിഗ്​ എന്നിവരെ കൈവിടില്ല. ഒസ്​മാനെ ഡെംബലെ, ഗ്രീസ്​മാൻ എന്നിവരെ ടീമിലെത്തിച്ചിട്ടും കാര്യമായ നേട്ടമുണ്ടായില്ലെന്നാണ്​ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laligaRonald KoemanFC Barcelona
Next Story